newsroom@amcainnews.com

എംആർഐ ടെക്നീഷ്യയായ യുവതി എംആർഐ മുറിയിൽ പ്രവേശിക്കുമ്പോഴെല്ലാം വയറ്റിൽ ചലനം! കാരണം കണ്ടെത്തി…

അജ്മീർ: നാല് വയസുള്ളപ്പോൾ വിഴുങ്ങിയ നാണയം യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്ത് ഡോക്ടർമാർ. അജ്മീറിലെ ജെ എൽ എൻ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ഒരു സംഘമാണ് എൻഡോസ്കോപ്പിയിലൂടെ 20കാരിയുടെ വയറ്റിൽ നിന്ന് നാണയം പുറത്തെടുത്തത്. എംആർഐ ടെക്നീഷ്യയായി ജോലി കിട്ടിയ യുവതി എംആർഐ മുറിയിൽ പ്രവേശിക്കുമ്പോഴെല്ലാം കാന്തിക മണ്ഡലം കാരണം വയറ്റിൽ ചലനം അനുഭവപ്പെടുകയായിരുന്നു.

പ്രശ്നം തുടർന്നപ്പോൾ കാര്യം ആദ്യം മാതാപിതാക്കളോട് സംസാരിച്ചു. കുട്ടിയായിരുന്നപ്പോൾ ഒരു നാണയം വിഴുങ്ങിയതായി മാതാപിതാക്കളാണ് പറഞ്ഞത്. 16 വർഷം മുമ്പ് ഒരു നാണയം വിഴുങ്ങിയിരുന്നുവെന്നുള്ള കാര്യം അറിഞ്ഞപ്പോൾ യുവതി ജെ എൽ എൻ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നുവെന്ന് ജെ എൽ എൻ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലും കൺട്രോളറുമായ ഡോ. അനിൽ സമരിയ പറഞ്ഞു.

എക്സ്-റേ സ്കാനിൽ യുവതിയുടെ വയറ്റിൽ ഒരു നാണയം കണ്ടെത്തി. തുടർന്ന്, തിങ്കളാഴ്ച എൻഡോസ്കോപ്പിയിലൂടെ ഡോക്ടർമാർ അത് നീക്കം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാണയം 16 വർഷം വയറ്റിൽ പ്രശ്നങ്ങളില്ലാതെ തുടർന്നെങ്കിലും, അത് അപകടകരമാകാമായിരുന്നു എന്ന് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. അരവിന്ദ് ഖരെ പറഞ്ഞു. കുട്ടികൾ എന്തെങ്കിലും വിഴുങ്ങിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണമെന്ന് അദ്ദേഹം രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.

You might also like

കാനഡ ആരോഗ്യ പരിപാലന-സാമൂഹിക സേവന മേഖലകളിലെ വിദഗ്ദ്ധർക്കായി വാതിലുകൾ തുറക്കുന്നു.

ജഫ്രി എപ്സ്റ്റൈൻ ജയിലിൽ വെച്ച് പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; സെല്ലിൽ നിന്ന് ഒന്നിലധികം തൂക്കുകയറുകൾ കണ്ടെത്തിയതായി റിപ്പോർട്ട്

യുദ്ധത്തിന് അവസാനം: യുഎസും ഇറാനും സമാധാനക്കരാറിലേക്ക്

രാജ്യത്ത് ഗാർഹിക കടം വർധിക്കുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്

വിശ്രമജീവിതം സമാധാനപരമാക്കാം: മുതിർന്ന പൗരന്മാർ നിക്ഷേപത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

കാനഡയിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിൽ

Top Picks for You
Top Picks for You