newsroom@amcainnews.com

എല്ലാ യുഎസ് വാണിജ്യ വാഹനങ്ങൾക്കും പുതിയ ഫീസ് ഈടാക്കും; യുഎസ് താരിഫുകൾക്കെതിരെ പ്രതികാര നടപടിയുമായി ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി

വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലൂടെ സഞ്ചരിക്കുന്ന എല്ലാ യുഎസ് വാണിജ്യ വാഹനങ്ങൾക്ക് പുതിയ ഫീസ് ഇടാക്കുമെന്ന് പ്രഖ്യാപിച്ച് പ്രീമിയർ ഡേവിഡ് എബി. യുഎസിന്റെ താരിഫ് പ്രഖ്യാപനങ്ങൾക്കുള്ള പ്രതികാരമായിട്ടാണ് നടപടികൾ. വാഷിംഗ്ടണിൽ നിന്ന് ബ്രിട്ടിഷ് കൊളംബിയ വഴി അലാസ്കയിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന എല്ലാ വാണിജ്യ യുഎസ് വാഹനങ്ങൾക്കും പുതിയ ഫീസ് ഈടാക്കും. യുഎസിനെതിരെ പ്രവിശ്യയുടെ താരിഫ് ഇതര പ്രതികാര നടപടികളുടെ ഭാഗമാണ് ഈ നീക്കം.

കനേഡിയൻ നിർമ്മിത ഉൽപ്പന്നങ്ങൾക്കുള്ള താരിഫുകളിൽ ഒരു മാസത്തെ താൽക്കാലിക വിരാമം യുഎസ് പ്രഖ്യാപിച്ചിട്ടും തീരുവകളുടെയും അനിശ്ചിതത്വത്തിന്റെയും ഭീഷണി ഇപ്പോഴും കാനഡക്കാരെ അലട്ടുന്നുണ്ടെന്ന് ഡേവിഡ് എബി വ്യക്തമാക്കി. ഇതെല്ലാം നമ്മുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്താനുള്ള മനഃപൂർവമായ തന്ത്രമാണെന്നും അത് പ്രവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാണിജ്യ യുഎസ് വാഹനങ്ങൾക്ക് ഫീസ് ചുമത്തുക, അന്തർപ്രവിശ്യാ വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുക, തീരദേശ വ്യാപാരം പ്രോത്സാഹിപ്പിക്കുക, ഭാവിയിലെ എക്സിക്യൂട്ടീവ് ഉത്തരവുകളോട് പ്രതികരിക്കുന്നതിന് മുൻകരുതലുകൾ സ്വീകരിക്കുക എന്നിവയാണ് വരും ദിവസങ്ങളിൽ അവതരിപ്പിക്കാൻ പോകുന്ന പുതിയ നിയമനിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രീമിയർ എബി വ്യക്തമാക്കി.

കാനഡയും ബ്രിട്ടിഷ് കൊളംബിയയും ഇതിനകം സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രീമിയർ വിശദീകരിച്ചു. പ്രതികാര നടപടിയായി കനേഡിയൻ ഷോപ്പുകളിൽ നിന്ന് യു എസ് മദ്യം നീക്കം ചെയ്യുകയും കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന യുഎസ് ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ചുമത്തുകയും ചെയ്തു. ഈ താരിഫുകൾ അമേരിക്കൻ കുടുംബങ്ങൾക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഇത് ദൈനംദിന അവശ്യവസ്തുക്കളുടെ വില വർധിക്കാൻ കാരണമാകുമെന്നും ഡേവിഡ് എബി മുന്നറിയിപ്പ് നൽകി.

You might also like

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

Top Picks for You
Top Picks for You