newsroom@amcainnews.com

ഇ കോളി വൈറസ്: കാനഡയിൽ ജീന്‍ പെറിന്‍ ബ്രാന്‍ഡ് ചീസുകള്‍ക്ക് നിരോധനം

ഇ കോളി ബാക്ടിരീയ അടങ്ങിയതായി കണ്ടെത്തിയ ജീന്‍ പെറിന്‍ ബ്രാന്‍ഡ് ചീസുകള്‍ തിരിച്ചുവിളിതായി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി അറിയിച്ചു. ആല്‍ബര്‍ട്ട, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ, കെബക്ക്, എന്നീ പ്രവിശ്യകളില്‍ ജൂണ്‍ 3, മുതല്‍ ഒക്ടോബര്‍ 3 വരെ വിറ്റഴിച്ച ജീന്‍ പെറിന്‍ ബ്രാന്‍ഡായ മോര്‍ബി ഡി സ്സി, റാക്ലെറ്റ് ഡി സ്സി എന്നീ ചീസുകളാണ് തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നത്.

ഈ ഉല്‍പ്പന്നങ്ങള്‍ കഴിക്കരുതെന്നും ഉപേക്ഷിക്കുകയോ സ്റ്റോറുകളിൽ തിരിച്ച് നൽകണമെന്നും ഏജൻസി നിർദ്ദേശിച്ചു. ഇ.കോളി ബാക്ടീരിയ അടങ്ങിയ ഭക്ഷണം കേടാവുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. എന്നാൽ ഇത് കഴിക്കുന്നതിലൂടെ മാരകമായ അസുഖം ഉണ്ടാകുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. ഓക്കാനം, ഛര്‍ദ്ദി, നേരിയതോ കഠിനമായതോ ആയ വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് ഇ കോളി ബാധയുടെ രോഗ ലക്ഷണങ്ങള്‍.

You might also like

പുതിയ കാനഡ പെൻഷൻ പ്ലാൻ പേയ്‌മെൻ്റ് ജൂൺ 26 ന് അക്കൗണ്ടിലേക്ക്

അമിതവണ്ണമുള്ളവർക്ക് ആശ്വാസം: പുതിയ മരുന്നിന് അംഗീകാരം

ആരോഗ്യവും രുചിയും ഒന്നാകുന്ന ‘ഗിൽറ്റ്-ഫ്രീ’ ഓട്സ് കേക്ക്; സോഷ്യൽ മീഡിയയിലെ പുതിയ താരം!

സ്റ്റോപ്പേജ് ടൈം ഗോളിൽ തുർക്കിയോട് തോറ്റ് യു.എസ്.എം.എൻ.ടി; ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിന് നിരാശാജനകമായ അന്ത്യം

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

നീറ്റ് പേപ്പർ ചോർച്ച: ‘ഡയപ്പർ ചലഞ്ചു’മായി സിജെപി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

Top Picks for You
Top Picks for You