newsroom@amcainnews.com

കനത്ത മഞ്ഞുവീഴ്ച; ടൊറൻ്റോ നഗരത്തിൽനിന്ന് ഇതുവരെ നീക്കം ചെയ്തത് 72,000 ടൺ മഞ്ഞ്

ടൊറൻ്റോ: നഗരത്തിലെ തെരുവുകളിൽ നിന്നും 72,000 ടണ്ണിലധികം മഞ്ഞ് നീക്കം ചെയ്തതായി ടൊറൻ്റോ സിറ്റി വക്താവ്. ഫെബ്രുവരിയിലുണ്ടായ രണ്ട് കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന്, സിറ്റി ജീവനക്കാർ ഈ ആഴ്ച ആദ്യം റോഡുകൾ, നടപ്പാതകൾ, സൈക്കിൾ പാതകൾ എന്നിവയിൽ മഞ്ഞ് അടിഞ്ഞുകൂടിയ മഞ്ഞ് നീക്കം ചെയ്യാൻ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മണി വരെ 101 കിലോമീറ്റർ റോഡുകൾ, 11 കിലോമീറ്റർ സൈക്കിൾ പാതകൾ, 18 കിലോമീറ്റർ നടപ്പാതകൾ എന്നിവയിൽ നിന്ന് മൊത്തം 72,105 ടൺ മഞ്ഞ് നീക്കം ചെയ്തു. എന്നാൽ, പൂർണ്ണമായി മഞ്ഞ് നീക്കം ചെയ്യാൻ മൂന്നാഴ്‌ച വരെ സമയമെടുക്കുമെന്ന് സിറ്റി വക്താവ് പറയുന്നു.

ട്രാൻസിറ്റ് റൂട്ടുകളുള്ള പ്രധാന തെരുവുകൾ, ആശുപത്രികൾ, എമർജൻസി സർവീസ് സ്റ്റേഷനുകൾ, നടപ്പാതകൾ, സ്കൂൾ ബസ് ലോഡിംഗ് സോണുകൾ എന്നിവിടങ്ങൾക്ക് മുൻഗണന നൽകിയാണ് മഞ്ഞ് നീക്കം ചെയ്യുന്നതെന്ന് സിറ്റി അധികൃതർ അറിയിച്ചു. നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിന് വൈകുന്നേരങ്ങളിലും രാത്രിയിലുമായി പ്രധാന തെരുവുകളിൽ നിന്നും മഞ്ഞ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എല്ലാ സ്ട്രീറ്റ്കാർ റൂട്ടുകളും ഉൾപ്പെടുന്ന സ്നോ റൂട്ടുകളായി നിശ്ചയിച്ചിട്ടുള്ള റോഡുകളിൽ പാർക്കിങ് നിരോധനം പ്രാബല്യത്തിൽ തുടരുന്നുണ്ട്. സ്നോ റൂട്ടുകളിൽ പാർക്ക് ചെയ്യുന്നതോ താൽക്കാലിക ഓറഞ്ച് “നോ പാർക്കിങ്” ബോർഡുകൾ ഉള്ളിടത്തോ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ 200 ഡോളർ പിഴ ഈടാക്കും.

You might also like
Starvation and dehydration: Two young children tragically died in South Carolina

പട്ടിണിയും നിർജലീകരണവും; സൗത്ത് കാരൊലൈനയിൽ രണ്ട് കുഞ്ഞുങ്ങൾ ദാരുണമായി മരിച്ചു

Canada opens new pathways for Indians with massive job opportunities and faster visas

വൻ തൊഴിലവസരങ്ങളും വേഗത്തിലുള്ള വീസകളുമായി കാനഡ ഇന്ത്യക്കാർക്കായി പുതിയ വഴികൾ തുറക്കുന്നു

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

Top Picks for You
Top Picks for You