newsroom@amcainnews.com

കാനഡയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുറയുന്നതായി സ്റ്റാറ്റിറ്റിക്സ് ഓഫ് കാനഡ

ഒട്ടാവ: കാനഡയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുറയുന്നതായി സ്റ്റാറ്റിറ്റിക്സ് ഓഫ് കാനഡ. 2017 മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് കാനഡയിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. എന്നാൽ ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ ജനുവരിയിലെ മൊത്തത്തിലുള്ള പണപ്പെരുപ്പം നേരിയ തോതിൽ ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.

കഴിഞ്ഞ മാസം വാർഷിക പണപ്പെരുപ്പ നിരക്ക് 1.9 ശതമാനമായി ഉയർന്നതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൊവ്വാഴ്ച അറിയിച്ചു, ഡിസംബറിനെ അപേക്ഷിച്ച് പത്തിലൊന്ന് ശതമാനം വർധന രേഖപ്പെടുത്തിയെങ്കിലും പണപ്പെരുപ്പം ബാങ്ക് ഓഫ് കാനഡയുടെ ലക്ഷ്യമായ രണ്ട് ശതമാനത്തിന് താഴെ നിലനിർത്താനായിട്ടുണ്ട്. ജനുവരിയിൽ കാനഡക്കാർ ഊർജ്ജത്തിനായി കൂടുതൽ പണം നൽകിയതാണ് പണപ്പെരുപ്പത്തിലെ നേരിയ വർധനവിന് കാരണമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കി.

ഡിസംബറിൽ ഒരു ശതമാനം വർധനവ് രേഖപ്പെടുത്തിയ ഊർജ്ജ വില ജനുവരിയിൽ 5.3 ശതമാനവും ഉയർന്നു. ഗ്യാസോലിനും പ്രകൃതിവാതകത്തിനും വില ഉയർന്നതാണ് ഇതിന് കാരണം. ഡിസംബറിൽ 2.3 ശതമാനമായിരുന്ന ഗതാഗത ചെലവ് ജനുവരിയിൽ 3.4 ശതമാനമായി ഉയർന്നു. അതേസമയം താമസ ചെലവ് 4.5 ശതമാനത്തിൽ സ്ഥിരമായി തുടർന്നതായും സ്റ്റാറ്റിറ്റിക്സ് ഓഫ് കാനഡ പറയുന്നു.

You might also like

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

യു എസ്-റഷ്യ ഇന്ധന കരാർ യുക്രെയ്ന്‍ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: മാർക്ക് കാർണി

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

NYPD cops killed man in scuffle that started over open beer can

തുറന്ന ബിയർ ക്യാനിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനിടയിൽ ന്യൂയോർക്ക് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ബലപ്രയോഗത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Top Picks for You
Top Picks for You