newsroom@amcainnews.com

പ്രൊഫഷണലുകളുടെ സ്വപ്ന ഭൂമിയായ അമേരിക്കയിൽ അവിടുത്തെ പഠനം പൂർത്തിയാക്കിയ ശേഷം ജോലിക്കായി തുടരാൻ സാധിക്കുമോ?

ഇന്ത്യക്കാർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും അമേരിക്ക ഇപ്പോഴും ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ്. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ലോകോത്തര സർവകലാശാലകളും ഉയർന്ന ശമ്പളം നൽകുന്ന കമ്പനികളും ഉള്ളതിനാലാണ് അക്കാദമിക്, തൊഴിൽ അവസരങ്ങൾ തേടുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് അമേരിക്ക പ്രിയപ്പെട്ടതാകുന്നത്. പഠനം പൂർത്തിയാക്കിയതിന് ശേഷം ജോലിക്കായി യുഎസിൽ തുടരാൻ കഴിയുമോ എന്നതാണ് ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർഥികൾക്കിടയിലെ ആശങ്ക.

എഫ്- വൺ സ്റ്റുഡന്റ് വിസ എന്താണ്?

സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം (SEVP) അംഗീകരിച്ച യുഎസ് സ്ഥാപനങ്ങളിൽ ചേർന്നിട്ടുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നൽകുന്ന ഒരു നോൺ-ഇമിഗ്രന്റ് വിസയാണ് എഫ്- വൺ വിസ. വിസയ്ക്ക് യോഗ്യത നേടുന്നതിന് വിദ്യാർഥികൾ ഒരു അംഗീകൃത സ്ഥാപനത്തിൽ ഫുൾ ടൈം വിദ്യാർഥിയായി പ്രവേശനം നേടണം. ഇംഗ്ലീഷ് പ്രാവീണ്യം നേടണം എന്നതാണ് മറ്റൊരു വ്യവസ്ഥ. വിദ്യാഭ്യാസം നേടുന്നതിന് മതിയായ സാമ്പത്തിക പിന്തുണ ഉണ്ടെന്ന് തെളിവ് സഹിതം ബോധ്യപ്പെടുത്തുകയും വേണം.

കൂടാതെ, പഠനം പൂർത്തിയാക്കിയ ശേഷം സ്വന്തം നാട്ടിലേക്ക് തന്നെ മടങ്ങുമെന്ന് വിദ്യാർഥികൾ ഉറപ്പുനൽകണം. എഫ്- വൺ വിസ വിദ്യാർഥികളെ അവരുടെ അക്കാദമിക് പ്രോഗ്രാമിന്റെ കാലാവധി വരെ യുഎസിൽ തുടരാൻ അനുവദിക്കും. അവരുടെ പഠനമേഖലയിൽ താൽക്കാലിക തൊഴിൽ അനുവദിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) അല്ലെങ്കിൽ കരിക്കുലർ പ്രാക്ടിക്കൽ ട്രെയിനിംഗ് (CPT) എന്നിവയ്ക്കും അവർ യോഗ്യരായിരിക്കാം.

എച്ച്- വൺബി വർക്ക് വിസ എന്താണ്?

കുറഞ്ഞത് ബിരുദമോ അതിന് തുല്യമായ യോഗ്യതയോ ആവശ്യമുള്ള പ്രത്യേക ജോലികൾക്കായി വൈദഗ്ധ്യമുള്ള വിദേശ പ്രൊഫഷണലുകളെ നിയമിക്കാനാണ് എച്ച്- വൺബി വിസ യുഎസ് കമ്പനികൾ ഉപയോഗിക്കുന്നത്. സാധാരണയായി ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻസ്, എൻജിനീയറിങ്, ഹെൽത്ത്കെയർ, ആർക്കിടെക്ചർ തുടങ്ങിയ മേഖലകളിലാണ് ഇത്തരം വിസ നൽകുന്നത്.

ഒരു എച്ച്- വൺബി വിസ സ്പോൺസർ ചെയ്യുന്നതിന്, ഒരു യുഎസ് തൊഴിലുടമ നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കണം. ജോലി ഒരു വിദഗ്ധ തൊഴിലാണെന്ന് സ്ഥാപിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം.വിദേശ ജീവനക്കാരന് വ്യവസായ മാനദണ്ഡങ്ങൾക്ക് അനുസൃതമായ വേതനം നൽകുമെന്നും ഉറപ്പ് നൽകണം. തൊഴിലുടമകൾ തൊഴിൽ വകുപ്പിൽ (DOL) ഒരു ലേബർ കണ്ടീഷൻ അപേക്ഷ (LCA) ഫയൽ ചെയ്യുകയും യുഎസ് പൗരത്വ, കുടിയേറ്റ സർവീസസിൽ (USCIS) ഫോം ക129 സമർപ്പിക്കുകയും വേണം.

എഫ്-1 വിസയെ എച്ച്-വൺബി വിസയാക്കി മാറ്റുന്നത് എങ്ങനെ?

സ്പോൺസർ ചെയ്യാൻ തയ്യാറുള്ള ഒരു യുഎസ് തൊഴിലുടമയിൽ നിന്ന് ജോലി ഓഫർ ലഭിച്ചാൽ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് എഫ്- വൺ വിസയിൽ നിന്ന് എച്ച്-വൺബി വിസയിലേക്ക് മാറാവുന്നതാണ്. ഉദ്യോഗാർഥിക്ക് വേണ്ടി തൊഴിലുടമ ഫോം I-129 ഫയൽ ചെയ്യണം. എന്നിരുന്നാലും, എച്ച്-വൺബി വിസകൾക്ക് വാർഷിക പരിധിയുണ്ട്. 65,000 ജനറൽ സ്ലോട്ടുകൾ ലഭ്യമാണ്. കൂടാതെ യുഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന ബിരുദം നേടിയ അപേക്ഷകർക്കായി 20,000 സ്ലോട്ടുകൾ കൂടി അധികമായി നീക്കിവെച്ചിട്ടുണ്ട്.
ഒക്ടോബർ 1 ന് എച്ച്- വൺബി വിസ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഒരു എഫ്- വൺ വിസയുടെ കാലാവധി അവസാനിക്കുകയാണെങ്കിൽ എച്ച്- വൺബി വിസയ്ക്ക് യോഗ്യത നേടുന്നത് വരെ ഉദ്യോഗാർഥികൾക്ക് ക്യാപ്- ഗ്യാപ് എകസ്റ്റഷൻ അനുസരിച്ച് അമേരിക്കയിൽ തുടരാവുന്നതാണ്. യോഗ്യത നേടിയാൽ എച്ച്- വൺബി വിസ സ്റ്റാറ്റസിൽ ഉദ്യോഗാർഥികൾക്ക് അമേരിക്കയിൽ ജോലി ആരംഭിക്കാവുന്നതുമാണ്.

You might also like
Ontario sets start dates for fall flu and COVID-19 vaccines

ഒന്റാറിയോയിൽ ശീതകാല ഫ്ലൂ, കോവിഡ്-19 വാക്സിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

Meta's new AI gadgets and VR glasses

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

Crime thriller movie 'Aaram' starring Saiju Kurup in theaters tomorrow

സൈജു കുറുപ്പ് നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ നാളെ തിയറ്ററുകളിൽ

Why Indian women are riding motorcycles like never before — and what they face on the road

ഇന്ത്യൻ സ്ത്രീകൾ എന്തിനാണ് മുമ്പെന്നത്തേക്കാളും കൂടുതൽ ബൈക്കുകൾ ഓടിക്കുന്നത് — റോഡിൽ അവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Top Picks for You
Top Picks for You