newsroom@amcainnews.com

‘തന്റെ രാജ്യത്തെ രക്ഷിക്കുന്നവൻ ഒരു നിയമവും ലംഘിക്കുന്നില്ല’; പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ നെപ്പോളിയന്റെ വാക്കുകൾ ഉദ്ധരിച്ച് ട്രംപ്

വാഷിങ്ടൺ: അധികാരത്തിലെത്തിയ ശേഷം ട്രംപ് നടപ്പിലാക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവുകൾക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയന്റെ വാക്കുകൾ ഉദ്ധരിച്ച് ട്രംപിന്റെ പ്രതികരണം. ‘തന്റെ രാജ്യത്തെ രക്ഷിക്കുന്നവൻ ഒരു നിയമവും ലംഘിക്കുന്നില്ല,’ എന്നായിരുന്നു തന്റെ ട്രൂത്ത് സോഷ്യൽ ആപ്പിൽ ട്രംപ് പോസ്റ്റ് ചെയ്തത്.

സ്വയം ചക്രവർത്തിയായി പ്രഖ്യാപിക്കുന്നതിനുമുമ്പ് 1804-ൽ ‘നെപ്പോളിയൻ സിവിൽ കോഡ്’ സൃഷ്ടിച്ച നെപ്പോളിയന്റെ ഉദ്ധരണിയാണ് സോഷ്യൽ മീഡയയിൽ ട്രംപ് പങ്കുവെച്ചത്. തന്റെ ഏകാധിപത്യ ഭരണത്തെ തുടർച്ചയായി ന്യായീകരിച്ചു കൊണ്ട് അത് ജനങ്ങളുടെ ആഗ്രഹമാണെന്നായിരുന്നു നെപ്പോളിയൻ തുടർച്ചയായി പറഞ്ഞിരുന്നത്. ട്രംപ് പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവുകൾക്കെതിരെ നിയമപരമായ വെല്ലുവിളികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പോസ്റ്റ്.

നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെയുള്ള അടിച്ചമർത്തൽ നിലപാടിനെതിരെ 10 ഹർജികളാണ് ഫയൽ ചെയ്തിരിക്കുന്നത്. അതിൽ ഏഴ് ഹർജികളെങ്കിലും ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ഉത്തരവിനെ വെല്ലുവിളിക്കുന്നതാണ്. കൂടാതെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ യുഎസ് മിലിട്ടറിയിൽ സേവനമനുഷ്ഠിക്കുന്നതിൽ നിന്ന് വിലക്കിയതും, ഫെഡറൽ വർക്ക്‌ഫോഴ്സിനെ മാറ്റിമറിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകൾക്കെതിരെ നിരവധി നിയമ വ്യവഹാരങ്ങളാണ് നടക്കുന്നത്.

You might also like

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് പുനഃരാരംഭിച്ച് ഐആർസിസി: 955 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നവീകരിക്കാൻ മത്സരം പ്രഖ്യാപിച്ച് മാർക്ക് കാർണി

പൈലറ്റിന് ആരോഗ്യപ്രശ്നം: ഹാലിഫാക്സിലേക്കുള്ള എയർ കാനഡ വിമാനം ബോസ്റ്റണിലിറക്കി

ലക്നൗവിലെ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം: നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ഇറാൻ യുദ്ധച്ചെലവ്: കൂടുതൽ ഫണ്ടിനായി യുഎസ്; 80 ബില്യൺ ഡോളർ കൂടി ആവശ്യപ്പെട്ട് പെന്റഗൺ

എസ്‌എഫ്‌ഐ സമരത്തിലെ ബ്ലേഡ് പ്രയോഗം: സമഗ്രമായ അന്വേഷണം നടത്തുമെന്ന് രമേശ് ചെന്നിത്തല

Top Picks for You
Top Picks for You