newsroom@amcainnews.com

സുരക്ഷാ പ്രശ്നം; യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ വിറ്റ പത്ത് ലക്ഷത്തിലധികം ഇഗ്ലൂ കൂളറുകൾ തിരിച്ചുവിളിച്ചു

ന്യൂയോർക്ക്: സുരക്ഷാ കാരണങ്ങളാൽ യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ വിറ്റ പത്ത് ലക്ഷത്തിലധികം ഇഗ്ലൂ കൂളറുകൾ തിരിച്ചുവിളിച്ചു. ഇഗ്ലൂ 90 ക്യുടി ഫ്ലിപ്പ് & ടോ റോളിങ് കൂളറുകളാണ് തിരിച്ചുവിളിച്ചത്. കൂളറിന്റെ ഹാൻഡിൽ ഉപയോക്താക്കളുടെ വിരലുകൾക്ക് മുറിവേൽപ്പിക്കാൻ കഴിയുന്ന ഒരു ടോ ഹാൻഡിൽ ഉണ്ടെന്ന് യു എസ് കൺസ്യൂമർ പ്രോഡക്റ്റ് സേഫ്റ്റി കമ്മീഷൻ (CPSC ) മുന്നറിയിപ്പിൽ പറയുന്നു.

യുഎസിൽ ഇഗ്ലൂ കൂളറുകൾ കാരണം 12 പേർക്ക് പരുക്കുകൾ റിപ്പോർട്ട് ചെയ്‌തതായി സിപിഎസ്‌സി പറഞ്ഞു. തിരിച്ചുവിളിച്ച കൂളറുകൾ 2019 മുതൽ 2025 വരെ കോസ്റ്റ്‌കോ, ടാർഗെറ്റ്, ആമസോൺ തുടങ്ങിയ പ്രമുഖ റീട്ടെയിലർമാരിൽ 80 മുതൽ 140 ഡോളർ വിലയ്ക്ക് വിറ്റഴിക്കപ്പെട്ടവയാണ്. യുഎസിൽ പത്ത് ലക്ഷത്തിലധികവും കാനഡയിൽ ഏകദേശം 47,000 വും മെക്സിക്കോയിൽ 23,000
കൂളറുകളും വിറ്റു.

അതേസമയം കൂളറുകൾ കൈവശം വച്ചിരിക്കുന്ന ഉപയോക്താക്കൾ ഉടൻ തന്നെ അവ ഉപയോഗിക്കുന്നത് നിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ സൗജന്യമായി ഹാൻഡിൽ മാറ്റുന്നതിനായി കമ്പനിയുമായി ബന്ധപ്പെടേണ്ടതാണ്.

You might also like
Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Top Picks for You
Top Picks for You