newsroom@amcainnews.com

സർക്കാരും വനപാലകരും നോക്കുകുത്തികൾ; വന്യജീവി ആക്രമണത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

കോട്ടയം: സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സംസ്ഥാനത്ത് തുടർച്ചായായി വന്യജീവി ആക്രമണത്തിൽ കർഷകർ മരിക്കുമ്പോൾ സർക്കാരും വനപാലകരും നോക്കുകുത്തികളാവുന്നുവെന്ന് ആരോപിച്ച അദ്ദേഹം വനം മന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു.

“ഇവിടെ ഒരു ഭരണം ഉണ്ടോയെന്ന് സംശയിക്കുന്നു. കർഷകന് ജീവിക്കാനുള്ള അവകാശങ്ങൾ തമസ്ക്കരിക്കുന്നു. വനം വകുപ്പ് സ്വീകരിക്കുന്നത് കർഷകരെ ഉപദ്രവിക്കുന്ന സമീപനമാണ്. കർഷക മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്നും” കോട്ടയത്ത് നടക്കുന്ന ഇൻഫാം അസംബ്ലിയിൽ പ്രസംഗിക്കവെ താമരശ്ശേരി രൂപത ബിഷപ്പ് ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് ഇന്ന് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം സംഭവിച്ചു. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു അദ്ദേഹത്തിന്. 40 ദിവസത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് സംഭവിക്കുന്ന ഏഴാമത്തെ മരണമാണിത്. കാട്ടാന ആക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് കേരളത്തിൽ പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തിൽ മരിച്ചു.

You might also like

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

Top Picks for You
Top Picks for You