newsroom@amcainnews.com

വൈദ്യുതി സർചാർജ് ഫെബ്രുവരിയിലും പിരിക്കുമെന്ന് കെഎസ്ഇബി, സർചാർജ് യൂണിറ്റിന് 10 പൈസ; പക്ഷേ ബില്ലിൽ 9 പൈസ കുറയും; കാരണം ഇതാണ്…

തിരുവനന്തപുരം: വൈദ്യുതി സർചാർജ് ഫെബ്രുവരിയിലും പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് 10 പൈസ വച്ച് സർചാർജ് പിരിക്കുന്നത് അടുത്ത മാസവും തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. അതതു മാസത്തെ അധിക ചെലവ് ഈടാക്കാൻ കെഎസ്ഇബി സ്വന്തം നിലയിൽ ഈടാക്കുന്ന ഇന്ധന സർചാർജാണിത്. അതേസമയം, ഫെബ്രുവരിയിലെ കെഎസ്ഇബി വൈദ്യുതി ബില്ലിൽ യൂണിറ്റിന് 9 പൈസ കുറയും.

ജനുവരി വരെ 19 പൈസയായിരുന്നു സർചാർജി ഇനത്തിൽ പിരിച്ചിരുന്നത്. ഇതിൽ 10 പൈസ വൈദ്യുതി ബോർഡ് സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതുമാണ്. 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അധികമായി ചെലവായ തുക ഈടാക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസ ഇന്ധന സർചാർജ് ഈ മാസം അവസാനിക്കുന്നതിനാലാണ് ബില്ലിൽ 9 പൈസ് കുറയുന്നത്.

2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലെ വൈദ്യുതി വാങ്ങൽ ചെലവ് പരിശോധിച്ച ശേഷം റഗുലേറ്ററി കമ്മിഷൻ അനുവദിച്ചതിനെക്കാൾ കൂടിയ തുക ആയിട്ടുണ്ടെങ്കിൽ അത് ഈടാക്കാൻ സർചാർജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും അപേക്ഷ നൽകും.

You might also like

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥതയ്ക്ക് ഒരുങ്ങി പുടിന്‍

അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്നു പുറത്താക്കുന്നതിനുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഖേദപ്രകടനത്തിനു മുന്‍പ് ട്രംപിനെ മസ്‌ക് വിളിച്ചതായി വൈറ്റ് ഹൗസ്

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം അറിയിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി; മരിച്ചവരില്‍ 53 യു.കെ. പൗരന്മാര്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പാക്കാന്‍ ലോക നേതാക്കളുടെ ഇടപെടല്‍

കാട്ടുതീ പുക: കാല്‍ഗറിയില്‍ വായു മലിനം

Top Picks for You
Top Picks for You