newsroom@amcainnews.com

‘ജവാനും’ വിലകൂടി, മദ്യവില വർധിപ്പിച്ച് സംസ്ഥാന സർക്കാർ; കൂട്ടിയത് ലീറ്ററിന് 10 രൂപ മുതൽ 50 രൂപ വരെ; വിലയും നികുതിയും തമ്മിലുള്ള അന്തരം അറിഞ്ഞാൽ ഞെട്ടും!

തിരുവനന്തപുരം: 61 കമ്പനികൾ ഉത്പാദിപ്പിക്കുന്ന 341 ബ്രാൻഡ് മദ്യത്തിന്റെ വില വർധിപ്പിച്ച് സർക്കാർ. ലീറ്ററിന് 10 രൂപ മുതൽ 50 രൂപ വരെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പാലക്കാട് ബ്രൂവറി തുടങ്ങാൻ അനുമതി ലഭിച്ച ഒയാസിസ് ഡിസ്റ്റിലറീസ് ലിമിറ്റഡ് ഉൾപ്പെടെയുള്ള കമ്പനികളുടെ മദ്യവിലയാണ് വർധിച്ചത്. ബെവ്‌കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ‘ജവാൻ റമ്മിനും’ വില കൂട്ടിയിട്ടുണ്ട്. ലീറ്ററിന് 640 രൂപയായിരുന്ന ‘ജവാൻ’ മദ്യത്തിന് 650 ആണ് പുതിയ വില. മദ്യവിലവർധനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

ഒയാസിസിന്റെ 20 ബ്രാൻഡുകൾ ആണ് ബെവ്‌കോ വഴി വിതരണം ചെയ്യുന്നത്. എവരിഡേ ഗോൾഡ് ക്ലാസിക് ബ്രാണ്ടിക്ക് 630 രൂപയാണ് വില. (വില 173.79, നികുതി 436.21). ബ്രൂവറി വിവാദം കത്തിനിൽക്കെയാണ് സർക്കാർ മദ്യത്തിനു വില കൂട്ടിയിരിക്കുന്നത്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനുമാണ് ഇന്നു മുതൽ വില വർധിപ്പിച്ചിരിക്കുന്നത്.‌ മദ്യനിർമാണക്കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണു തീരുമാനം. ശരാശരി 10% വിലവർധന ഒരു കുപ്പിയിലുണ്ടാകും.

കിങ്ഫിഷർ അൾട്ര ലാ​ഗർ ബീയറിന് 64.81 രൂപയാണ് വില. നികുതി 75.19 രൂപ ഉൾപ്പെടെ 140 രൂപയ്ക്കാണു വിൽക്കുന്നത്. ഹെനിക്കൻ ലാഗർ ബീയറിന് 78.70 രൂപ വിലയ്‌ക്കൊപ്പം 91.30 രൂപ നികുതി ഉൾപ്പെടെ 170 രൂപയ്ക്കാണു ലഭിക്കുന്നത്. കിങ്ഫിഷർ എക്‌സ്ട്രാ പ്രീമിയം ലാഗെർ ബീയർ 130 രൂപ (വില 60.19, നികുതി 69.81). കിങ്ഫിഷർ സിഗനേച്ചർ സ്‌ട്രോങ് ബീയർ 110 രൂപ ( വില 50.93, നികുതി 59.07). ഹെവാർഡ്‌സ് 5000 എക്‌സ്ട്രാ സുപ്പീരിയർ സ്‌ട്രോങ് ബീയർ 150 രൂപ (വില 69.44, നികുതി 80.56). കൊറോണ എക്‌സ്ട്രാ പ്രീമിയം ബീയർ 220 രൂപ (വില 101.85, നികുതി 118.15).

ബെവ്‌കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോൺട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. ഓരോ വർഷവും വിലവർധന കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളിൽ വില കൂട്ടി നൽകും. കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്നു ബെവ്‌കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ജനപ്രിയ ബീയറുകൾക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ വിറ്റിരുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വില വർധിച്ചിട്ടുണ്ട്. എഥനോളിന്റെ വില കൂടിയതു ചൂണ്ടിക്കാട്ടിയാണു മദ്യക്കമ്പനികൾ വിലവർധന ആവശ്യപ്പെട്ടത്.

മറ്റ് ബ്രാൻഡുകളുടെ വില വർധന ഇങ്ങനെ–

ജവാൻ പ്രീമിയം ബ്രാൻഡി (750എംഎൽ) – 530 രൂപ (വില 145.30, നികുതി 364.70)

ജവാൻ പ്രീമിയം ബ്രാൻഡി (1000എംഎൽ) – 700 രൂപ (വില 193.73, നികുതി 486.27)

ജവാൻ സ്‌പെഷൽ റം (750എംഎൽ) – 450 രൂപ (വില 128.21, നികുതി 321.79)

ജവാൻ സ്‌പെഷൽ റം (1000എംഎൽ) – 630 രൂപ (വില 173.79, നികുതി 436.21)

ജവാൻ റം (750എംഎൽ) – 490 രൂപ ( വില 139.60, നികുതി 350.40)

ജവാൻ റം (1000എംഎൽ) – 650 രൂപ (വില 179.49, നികുതി 450.51)

ജവാൻ പ്രീമിയം റം (750എംഎൽ) – 550 രൂപ (വില 151.00, നികുതി 379.00)

ജവാൻ പ്രീമിയം റം (1000എംഎൽ) – 720 രൂപ (വില 199.43, നികുതി 500.57)

ഓൾഡ് പോർട്ട് ഡീലക്‌സ് റം (750എംഎൽ) – 650 രൂപ (വില 179.49, നികുതി 450.51)

ഓഫിസേഴ്‌സ് ചോയ്‌സ് ഡീലക്‌സ് ബ്രാൻഡി (750എംഎൽ) – 880 രൂപ (വില 245.01, നികുതി 614.99)

ബക്കാർഡി മാംഗോ ചില്ലി റം (750എംഎൽ) – 1700 രൂപ ( വില472.93, നികുതി 1187.07)

ബക്കാർഡി ലെമൺ റം (750എംഎൽ) -1580 രൂപ (വില 438.75, നികുതി 1101.25)

ഓൾഡ് മങ്ക് പ്രീമിയം റം (750എംഎൽ) -1150 രൂപ (വില 316.24, നികുതി 793.76)

ഹെർക്കുലീസ് ക്ലാസിക് റം (750എംഎൽ) – 910 രൂപ (വില 253.56, നികുതി 636.44)

റോയൽ ചാലഞ്ച് ബ്ലെൻഡഡ് ബ്രാൻഡി (750എംഎൽ) – 1320 രൂപ (വില 364.67, നികുതി 915.33)

ഓൾഡ് കാസ്‌ക് റിസർവ് റം (750എംഎൽ) – 850 രൂപ (വില 236.47, നികുതി 593.53)

വൈറ്റ് മിസ്ചീഫ് വോഡ്ക (750എംഎൽ) – 1080 രൂപ ( വില 296.30, നികുതി 743.70)

റൊമാനോവ് റെഡ് വോഡ്ക (750എംഎൽ) – 930 രൂപ (വില 259.26, നികുതി 650.74)

ഗോൽക്കൊണ്ട ഇന്ത്യൻ ബ്രാൻഡി (750എംഎൽ) – 640 രൂപ (വില 176.64, നികുതി 443.36)

ഹണീബീ ബ്രാൻഡി (750എംഎൽ) – 710 രൂപ (വില 196.58, നികുതി 493.42)

മോർഫ്യൂസ് ബ്ലൂ സുപ്പീരിയർ ബ്രാൻഡി (750എംഎൽ) -1920 രൂപ (വില 535.61, നികുതി 1344.39)

കോണ്ടസ ക്ലാസിക് റം (750എംഎൽ) – 640 രൂപ (വില 176.64, നികുതി 443.36)

മാജിക് മൊമന്റ്‌സ് വോഡ്ക (750എംഎൽ) -1300 രൂപ (വില358.97, നികുതി 901.03)

മക്‌ഡവൽസ് ഇന്ത്യൻ ബ്രാൻഡി (750എംഎൽ) – 710 രൂപ (വില 196.58, നികുതി 493.42)

സീസർ ബ്രാൻഡി (750എംഎൽ) -1320 രൂപ (വില 364.67, നികുതി 915.33)

മാൻഷൻ ഹൗസ് ചേംബേഴ്‌സ് ബ്രാൻഡി (750എംഎൽ) – 1450 രൂപ (വില 401.721, നികുതി 1008.29)

You might also like
Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Top Picks for You
Top Picks for You