newsroom@amcainnews.com

ആർട്ടിക്ക് പ്രദേശത്തെ ശീത സ്ഫോടനം: ജനുവരി രണ്ടാം പകുതി വരെ കാനഡയെയും യുഎസിനെയും ബാധിക്കുമെന്ന് കാലാവസ്ഥ പ്രവചനം

ആർട്ടിക്ക് പ്രദേശത്തെ ശീത സ്ഫോടനം ജനുവരി രണ്ടാം പകുതി വരെ കാനഡയെയും യുഎസിനെയും ബാധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പോളാർ വോർട്ടക്‌സിലുണ്ടാകുന്ന മാറ്റങ്ങൾ അതിശൈത്യാവസ്ഥ സൃഷ്ടിക്കും. കാനഡയിലും അമേരിക്കയിലും ജനുവരി പകുതിയോടെ ശൈത്യം കനക്കും. യൂറോപ്പിൽ കഠിനമായ ശൈത്യം തുടർന്നേക്കുമെന്നുമാണ് റിപ്പോർട്ട്.

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സാധാരണയേക്കാൾ 30 മുതൽ 40 ഡിഗ്രി വരെ കുറഞ്ഞ താപനില രേഖപ്പെടുത്തിയേക്കാം. തണുത്തുറഞ്ഞ ആർട്ടിക് കോൾഡ് പൂൾ ആദ്യം കാനഡയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും തീവ്രമാകുകയും, വാരാന്ത്യത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് വ്യാപിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത്.

അതികഠിനമായ തണുപ്പും ഒപ്പം റെക്കോർഡ് താഴ്ന്ന താപനിലയും പ്രവചിക്കപ്പെടുന്നു. ശീതകാല കൊടുങ്കാറ്റുകൾക്ക് ശേഷം അടുത്തിടെ യുഎസിലെസ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാൽ, അടുത്ത ആഴ്ച അവസാനത്തോടെയും, ജനുവരി രണ്ടാം പകുതിയോടെയും കാനഡയിലും അമേരിക്കയിലും ഉടനീളം തണുത്ത ആർട്ടിക് സ്ഫോടനങ്ങളാണ് പ്രവചിക്കപ്പെടുന്നത്.

You might also like

ആൽബർട്ടയിൽ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു: റിപ്പോർട്ട്

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

Annamma Varghese passed away in Atlanta

അന്നമ്മ വർഗീസ് അറ്റ്‌ലാന്റയിൽ നിര്യാതയായി

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

ഫിൻഡ്‌ലിയുടെ രാജി: അഞ്ച് ബി.സി. ടോറി നിയമസഭാംഗങ്ങൾ പാർട്ടിയിൽ തിരിച്ചെത്തി

10 missing as another avalanche hits Nepal’s Manang

നേപ്പാളിലെ മനാങ് ജില്ലയിൽ വീണ്ടും ഹിമാലയൻ ഹിമപാതം; 10 പേരെ കാണാനില്ല

Top Picks for You
Top Picks for You