newsroom@amcainnews.com

പെരിയ ഇരട്ടക്കൊല കേസ്: മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികളുടെ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തു

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു. മുൻ എംഎൽഎ കെവി കു‍ഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്. കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.

കേസിലെ 1 മുതൽ 8 വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്ക് ഇരട്ട ജീവപര്യന്തവും മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

പ്രതികള്‍ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും

ഒന്നാം പ്രതി- എ പീതാംബരൻ

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

രണ്ടാം പ്രതി- സജി സി ജോർജ്

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

മൂന്നാം പ്രതി- കെ എം സുരേഷ്

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

നാലാം പ്രതി – കെ അനിൽ കുമാർ

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

അഞ്ചാം പ്രതി- ഗിജിന്‍

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

ആറാം പ്രതി- ആർ. ശ്രീരാഗ്

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

ഏഴാം പ്രതി – എ അശ്വിൻ

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

എട്ടാം പ്രതി – സുബീഷ്

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

പത്താം പ്രതി – ടി രഞ്ജിത്ത്

കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ,
തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും

ശിക്ഷ: ജീവപര്യന്തം

പതിനഞ്ചാം പ്രതി – എ സുരേന്ദ്രൻ

കുറ്റങ്ങള്‍- കൊലപാതകം, ഗൂഡാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ, തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും

ശിക്ഷ: ജീവപര്യന്തം

പതിനാലാം പ്രതി – കെ മണികണ്ഠൻ

കുറ്റങ്ങള്‍-പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ
ശിക്ഷ : 5 വർഷം തടവും പിഴയും

ഇരുപതാം പ്രതി -കെ വി കുഞ്ഞിരാമൻ, മുൻ എംഎൽഎ

കുറ്റങ്ങള്‍ – പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോകൽ
ശിക്ഷ : 5 വർഷം തടവും പിഴയും

ഇരുപത്തൊന്നാം പ്രതി – രാഘവൻ വെളുത്തോളി

കുറ്റങ്ങള്‍ – പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ

ശിക്ഷ : 5 വർഷം തടവും പിഴയും

ഇരുപത്തിരണ്ടാം പ്രതി – കെ വി ഭാസ്കരൻ

കുറ്റങ്ങള്‍ – പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ

ശിക്ഷ : 5 വർഷം തടവും പിഴയും

You might also like
Nationwide strike: Banks to remain shut from Monday for three days - what customers need to know

അഞ്ച് ദിവസത്തെ ഇടവേള: തുടർന്നുള്ള വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തോളം ബാങ്ക് സേവനങ്ങൾ ലഭ്യമാകാതെ വന്നേക്കാം

Historic Milestone in Canada-Vietnam Relations: Bilateral Ties Elevated to Strategic Partnership

കാനഡ-വിയറ്റ്നാം ബന്ധത്തിൽ ചരിത്രപരമായ നാഴികക്കല്ല്: ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തി

U.S. Import Bans and Affected Products

യു.എസ്. ഇറക്കുമതി നിരോധനവും ബാധിക്കപ്പെടുന്ന ഉൽപ്പന്നങ്ങളും

The controversial sexual harassment case in Tamil Nadu

തമിഴ്നാട്ടിലെ വിവാദമായ ലൈംഗിക പീഡനക്കേസ്

ഡാലസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോബർ രണ്ടു മുതൽ

Student miraculously escapes after encountering a leopard

പുലിയുടെ മുന്നിൽപെട്ട വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു

Top Picks for You
Top Picks for You