newsroom@amcainnews.com

പരാതി പറയാനെത്തിയ യുവതിയോട് മോശമായി പെരുമാറി; പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവതിയോടൊപ്പം യൂണിഫോമിൽ! വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡിവൈഎസ്പി അറസ്റ്റിൽ

ബെം​ഗളൂരു: പൊലീസ് സ്റ്റേഷനിലെ ഓഫിസ് ശുചിമുറിയിൽ പരാതി പറയാനെത്തിയ യുവതിയോട് മോശമായി പെരുമാറുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡിവൈഎസ്പി അറസ്റ്റിൽ. തുമകുരുവിലെ മധുഗിരി ഡിവൈഎസ്പിയായിരുന്ന ബി രാമചന്ദ്രപ്പയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രിയും കോൺഗ്രസിൻ്റെ ജി പരമേശ്വരയുടെ നിയമസഭാ മണ്ഡലമായ കൊരട്ടഗെരെയിലെ ഡിവൈഎസ്പിയായിരുന്നു രാമചന്ദ്രപ്പ. രാമചന്ദ്രപ്പ യുവതിക്കൊപ്പം ശുചിമുറിക്കുള്ളിൽ നിൽക്കുന്നതായി കാണിക്കുന്ന 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വ്യാഴാഴ്ചയാണ് വൈറലായത്.

പരാതി നൽകാൻ യുവതി മറ്റു ചിലർക്കൊപ്പം മധുഗിരി പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇതിനിടെ ഡിവൈഎസ്പി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തന്ത്രപൂർവം ശുചിമുറിയിലേക്ക് എത്തിക്കുകയും ചെയ്തു. ശേഷം ഡിവൈഎസ്പിയും ശുചിമുറിയിൽ കയറി. എന്നാൽ, ആരോ മൊബൈൽ ഫോൺ റെക്കോർഡിങ് ഓണാക്കി ബാത്ത്റൂമിലെ ജനലിൽ വെച്ചിരുന്നു.

35 സെക്കൻ്റിനു ശേഷം യുവതി ഫോൺ കണ്ടെത്തിയതോടെ വീഡിയോ നിലച്ചു. സംഭവത്തിൽ തുമകുരു എസ്പി അശോക് കെവി നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഐജിക്ക് സമർപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാമചന്ദ്രപ്പയെ അറസ്റ്റ് ചെയ്തത്.

You might also like

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

Top Picks for You
Top Picks for You