newsroom@amcainnews.com

ടെക്‌സസിലും മിസിസിപ്പിയിലും വീശിയടിച്ച ചുഴലിക്കാറ്റിൽ 2 മരണം

ഹൂസ്റ്റൺ: ടെക്സസിലും മിസിസിപ്പിയിലും ശനിയാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ രണ്ട് മരണം. 6 പേർക്ക് പരുക്കേറ്റു. ഒട്ടേറെ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഹൂസ്റ്റണിന് തെക്ക് സ്ഥിതി ചെയ്യുന്ന ലിവർപൂൾ പ്രദേശത്ത് ഒരു മരണം റിപ്പോർട്ട് ചെയ്തു. പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരിച്ചു.

നാശനഷ്ടത്തിന്റെ വ്യാപ്തി നിർണ്ണയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബ്രസോറിയ കൗണ്ടി ഷെരീഫ് ഓഫിസ് വക്താവ് മാഡിസൺ പോൾസ്റ്റൺ പറഞ്ഞു. മിസിസിപ്പിയിൽ, ആഡംസ് കൗണ്ടിയിലാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. ഫ്രാങ്ക്ലിൻ കൗണ്ടിയിൽ രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മിസിസിപ്പിയിൽ ഏകദേശം 71,000 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടമായി.

You might also like
Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

ഫിൻഡ്‌ലിയുടെ രാജി: അഞ്ച് ബി.സി. ടോറി നിയമസഭാംഗങ്ങൾ പാർട്ടിയിൽ തിരിച്ചെത്തി

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

Rubio meets with Canadian, European Arctic foreign ministers on sidelines of UN General Assembly

യു.എൻ ജനറൽ അസംബ്ലിയുടെ വേദിയിൽ കനേഡിയൻ, യൂറോപ്യൻ ആർട്ടിക് വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി

Top Picks for You
Top Picks for You