newsroom@amcainnews.com

അടിമാലിയിൽ കാണാതായ രണ്ട് സ്കൂൾ വിദ്യാർത്ഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Two missing school students found dead in a reservoir in Adimali.

അടിമാലി പന്നിയാർകുട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ക്രിസ്റ്റോ (14), അരുൺ (14) എന്നിവരുടെ മൃതദേഹങ്ങളാണ് ജലാശയത്തിൽ നിന്നും കണ്ടെടുത്തത്. പന്നിയാർകുട്ടി ചിറയിൽ സന്തോഷിന്റെ മകനാണ് ക്രിസ്റ്റോ. തിങ്കൾക്കാട് പാറയ്ക്കൽ ബ്രിജേഷിന്റെ മകനാണ് അരുൺ.

സഹപാഠിയായ മരക്കാനം മണലേൽ രതീഷിന്റെ മകൻ അർജുന്റെ വീട്ടിൽ നടന്ന കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനായി ക്രിസ്റ്റോയും അരുണും ഉൾപ്പെടെ എട്ട് വിദ്യാർത്ഥികൾ ഇന്നലെ രാവിലെ എത്തിയിരുന്നു. ചടങ്ങുകൾ പൂർത്തിയായ ശേഷം മറ്റ് ആറ് കുട്ടികളും വീടുകളിലേക്ക് മടങ്ങിയെങ്കിലും ഇവർ ഇരുവരും തിരികെ പോയിരുന്നില്ല.

വൈകുന്നേരമായിട്ടും കുട്ടികൾ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മരക്കാനം കോർട്ടിന് സമീപമുള്ള ജലാശയത്തിന്റെ കരയിൽ ഇവരുടെ ബാഗുകൾ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ രാജാക്കാട് അഗ്നിരക്ഷാസേനയും വെള്ളത്തൂവൽ പൊലീസും നാട്ടുകാരും സംയുക്തമായി ജലാശയത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

വൈകിട്ടോടെ കുട്ടികൾ വീടുകളിൽ എത്താതെ വന്നതോടെ കുടുംബക്കാരും നാട്ടുകാരും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ബാഗ് മരക്കാനം കോർട്ടിന് സമീപമുള്ള ജലാശയത്തിന് അരികിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് രാജാക്കാട്ടുനിന്നുള്ള അഗ്നിരക്ഷാസേനയും വെള്ളത്തൂവൽ പൊലീസും നാട്ടുകാരും ചേർന്ന് ജലാശയത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു.

You might also like
Russia Passes Biggest Defence Budget Since Soviet Era Amid Trump's Peace Call

ട്രംപിന്റെ സമാധാന ആഹ്വാനങ്ങൾക്കിടെ സോവിയറ്റ് കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിരോധ ബജറ്റ് പാസാക്കി റഷ്യ

California warns of flooding as King Tides peak over Thanksgiving

താങ്ക്സ്ഗിവിംഗ് ദിനങ്ങളിൽ കിംഗ് ടൈഡുകൾ (ശക്തമായ വേലിയേറ്റം) മൂർദ്ധന്യത്തിലെത്തുന്നതിനാൽ കാലിഫോർണിയയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

ജെന്‍സന്‍ ഹുവാങിന് എന്‍വിഡിയ ആസ്ഥാനത്ത് ഗംഭീര വരവേല്‍പ്പ്

നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ ഫിലഡൽഫിയയിൽ

College Student Found Dead in Hotel Room; Door Locked from Outside, Note Recovered; Search On for Young Man

ഹോട്ടൽ മുറിയിൽ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ; വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കത്ത് കണ്ടെടുത്തു; യുവാവിനായി അന്വേഷണം

ലൊസാഞ്ചലസിൽ ഭൂചലനം: 5.0 തീവ്രത, വീടുകൾ തകർന്നു

Top Picks for You
Top Picks for You