newsroom@amcainnews.com

കനത്ത മഴയും ഫ്രീസിങ് റെയിനും: മാരിടൈംസ് മേഖലയിൽ സ്കൂളുകൾക്ക് അവധി

ഹാലിഫാക്സ് : അമേരിക്കയിലെ താങ്ക്സ്ഗിവിങ് ആഘോഷങ്ങളെ തടസ്സപ്പെടുത്തിയ ‘നോർ ഈസ്റ്റർ’ (nor’easter) കൊടുങ്കാറ്റ്, വെള്ളിയാഴ്ച മാരിടൈംസ് മേഖലയിൽ കനത്ത മഴയ്ക്കും ഫ്രീസിങ് റെയിനും കാരണമാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. മാരിടൈംസ് പ്രവിശ്യയായ ന്യൂബ്രൺസ്വിക്കിന്‍റെ വടക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഫ്രീസിങ് റെയിൻ സംബന്ധിച്ച യെല്ലോ വാർണിങ് നിലവിലുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ന്യൂബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രവിശ്യകളിലെ നിരവധി സ്കൂളുകൾ അടച്ചു. അതേസമയം നോവസ്കോഷയിൽ സ്കൂളുകൾക്ക് അവധി നൽകിയിട്ടില്ല.

ന്യൂബ്രൺസ്വിക്

മോശം കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് ആംഗ്ലോഫോൺ വെസ്റ്റ് സ്കൂൾ ഡിസ്ട്രിക്റ്റിലെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. കൂടാതെ ആംഗ്ലോഫോൺ നോർത്ത് സ്കൂൾ ഡിസ്ട്രിക്റ്റിലെ ബ്ലാക്ക്‌വിൽ, സണ്ണി കോർണർ, മില്ലർട്ടൺ, ബാത്തർസ്റ്റ് ഏരിയ, ഡൽഹൗസി ഏരിയ, ജാക്വെറ്റ് റിവർ, കാംപ്‌ബെൽട്ടൺ എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മിറാമിചി, റെക്‌സ്റ്റൺ, ഹാർകോർട്ട്, ടബുസിന്റാക് എന്നിവിടങ്ങളിലെ സ്കൂളുകൾ പ്രവർത്തിക്കും.

ഫ്രാങ്കോഫോൺ സൗത്ത് സ്കൂൾ ഡിസ്ട്രിക്റ്റിലെ ചില സ്കൂളുകൾക്ക് അവധിയാണ്. ഫ്രാങ്കോഫോൺ നോർത്ത് ഈസ്റ്റ് സ്കൂൾ ഡിസ്ട്രിക്റ്റിലെ ഷാലൂർ, റെസ്റ്റിഗൂഷ് മേഖലകളിലെ സ്കൂളുകൾ അടച്ചിട്ടുണ്ട്. അക്കാഡിയൻ പെനിൻസുലയിലെ സ്കൂളുകൾ പ്രവർത്തിക്കും. ഫ്രാങ്കോഫോൺ നോർത്ത് വെസ്റ്റ് സ്കൂൾ ഡിസ്ട്രിക്റ്റിൽ എല്ലാ സ്കൂളുകളും അടച്ചിരിക്കുന്നു. സെൻ്റ് തോമസ് യൂണിവേഴ്സിറ്റി രാവിലെ 10 മണിക്ക് മാത്രമേ തുറക്കുകയുള്ളൂ. രാവിലെ 10 മണിക്ക് മുൻപ് ആരംഭിക്കേണ്ടിയിരുന്ന എല്ലാ ക്ലാസുകളും റദ്ദാക്കി.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള കൂടിക്കാഴ്ചകൾ (parent-teacher interviews) നടക്കുന്നതിനാൽ പബ്ലിക് സ്കൂൾസ് ബ്രാഞ്ചിൽ ക്ലാസുകൾ ഉണ്ടായിരിക്കില്ല. കൂടാതെ ഫ്രഞ്ച് ലാംഗ്വേജ് സ്കൂൾ ബോർഡിലും രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള കൂടിക്കാഴ്ചകൾ നടക്കുന്നതിനാൽ ക്ലാസ് ഉണ്ടായിരിക്കില്ല.

You might also like

ഒൻ്റാരിയോ ടിമ്മിൻസിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി

Unity Mall coming soon; dedicated stalls for indigenous products from all 14 districts, along with a 200-seater food court

യൂണിറ്റി മാൾ ഉടൻ പ്രവർത്തനസജ്ജമാകും; 14 ജില്ലകൾക്കും തനത് ഉൽപന്ന സ്റ്റാളുകൾ, 200 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ടും

കാലിഫോർണിയയിൽ സംഗീതനിശയ്ക്കിടെ വെടിവെപ്പ്; 9 പേർക്ക് പരുക്ക്

PEI പ്രൊവിൻഷ്യൽ നോമിനേഷൻ: 116 വിദേശ പൗരന്മാർക്ക് ഇൻവിറ്റേഷൻ

VinFast to enter India's electric two-wheeler market in first half of 2027

2027 ആദ്യ പകുതിയിൽ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലേക്ക് പ്രവേശിക്കാൻ വിൻഫാസ്റ്റ്

റിയാദിലെ പിഐഎഫ് ടവറിൽ മിസൈലാക്രമണം; രണ്ട് ഇന്ത്യക്കാരുൾപ്പെടെ 11 പേർക്ക് പരുക്ക്

Top Picks for You
Top Picks for You