newsroom@amcainnews.com

കൊടുങ്കാറ്റ് ഭീഷണി; മേസീസ് താങ്ക്‌സ്ഗിവിങ് ഡേ പരേഡ് മാറ്റിവെച്ചു

ന്യൂയോർക്ക് : നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി യുഎസിലെ പ്രശസ്തമായ മേസീസ് താങ്ക്‌സ്ഗിവിങ് ഡേ പരേഡ് മാറ്റിവെച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് പരിപാടി മാറ്റിയത്. ശക്തമായ കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന പരേഡ് നവംബര്‍ 28 ശനിയാഴ്ചയിലേക്ക് മാറ്റിയതായി സംഘാടകരായ മേസീസ് അറിയിച്ചു. പങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് സംഘാടകര്‍ വ്യക്തമാക്കി. പരേഡ് മാറ്റിവെക്കേണ്ടിവന്നതില്‍ നിരാശയുണ്ടെങ്കിലും എല്ലാവരുടെയും സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് മേസീസ് പരേഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വില്‍ കോസ് പറഞ്ഞു. കൊടുങ്കാറ്റ് താങ്ക്‌സ്ഗിവിങ് അവധിക്കാലത്ത് യാത്ര ചെയ്യുന്ന 80 ദശലക്ഷത്തോളം ആളുകളുടെ യാത്രകളേയും ബാധിച്ചേക്കും.

യുഎസിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ താങ്ക്‌സ്ഗിവിങ്ങിനോട് അനുബന്ധിച്ചാണ് എല്ലാ വര്‍ഷവും പരേഡ് സംഘടിപ്പിക്കുന്നത്. മാന്‍ഹട്ടനിലെ മിഡ്ടൗണില്‍ നിന്ന് 34-ാം സ്ട്രീറ്റിലുള്ള മേസീസ് ഹെറാള്‍ഡ് സ്‌ക്വയര്‍ സ്റ്റോര്‍ വരെ നാല് കിലോമീറ്റര്‍ ദൂരത്തിലാണ് വര്‍ണാഭമായ കൂറ്റന്‍ ബലൂണുകളുമായി പരേഡ് നടക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് പരിപാടി നേരില്‍ കാണാനെത്തുന്നത്.

വ്യാഴാഴ്ച മണിക്കൂറില്‍ 30 മുതല്‍ 40 മൈല്‍ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും ചില സമയങ്ങളില്‍ വേഗം 60 മുതല്‍ 65 മൈല്‍ വരെയാകാമെന്നും ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി അറിയിച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശക്തമായ കാറ്റിനും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മരച്ചില്ലകളും വൈദ്യുതി ലൈനുകളും തകര്‍ന്നുവീഴാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

You might also like

വിനിപെഗ്-ഈസ്റ്റേൺ കാനഡ സർവീസ് പുനഃരാരംഭിക്കാൻ വെസ്റ്റ്‌ജെറ്റ്

Grok AI creates child sexual abuse material; Virginia and Oregon sue Musk's SpaceX

ഗ്രോക്ക് (Grok) എഐ കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ നിർമ്മിക്കുന്നു; മസ്കിന്റെ സ്പേസ് എക്സിനെതിരെ കേസ് നൽകി വിർജീനിയയും ഒറിഗോണും

യുഎസില്‍ സാങ്കേതിക സംവിധാന തകരാർ തുടരും: മുന്നറിയിപ്പ് നല്‍കി രഹസ്യാന്വേഷണ മേധാവി

Huawei found guilty of stealing US trade secrets but acquitted of racketeering

യുഎസ് വ്യാപാര രഹസ്യങ്ങൾ മോഷ്ടിച്ച കേസിൽ വാവെയ് (Huawei) കുറ്റക്കാരെന്ന് കോടതി; എന്നാൽ സംഘടിത കുറ്റകൃത്യ (racketeering) കുറ്റത്തിൽ നിന്ന് ഒഴിവാക്കി

Drone Shadow in the Skies: British Air Force Hides Fighter Jets in Hangars

ആകാശത്ത് ഡ്രോൺ നിഴൽ; യുദ്ധവിമാനങ്ങളെ ഹാംഗറുകളിൽ ഒളിപ്പിച്ച് ബ്രിട്ടീഷ് വ്യോമസേന

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 1,999 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You