newsroom@amcainnews.com

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 6,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഓട്ടവ : ഏറ്റവും പുതിയ ‘എക്സ്പ്രസ് എൻട്രി’ നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി അപേക്ഷ സമർപ്പിക്കാൻ 6,000 പേർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. നവംബർ 25-ന് നടന്ന ഈ നറുക്കെടുപ്പിൽ ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ 401 ഉള്ള അപേക്ഷകരെയാണ് പരിഗണിച്ചത്. ഒക്ടോബർ 27-ന് നടന്ന മുൻ ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്തവണ CRS കട്ട്-ഓഫ് സ്കോർ 6 പോയിൻ്റ് കുറഞ്ഞു. അതേസമയം ഇൻവിറ്റേഷൻ ലഭിച്ച അപേക്ഷകരുടെ എണ്ണം 1,000 വർധിക്കുകയും ചെയ്തു.

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി കാറ്റഗറിയിലെ (2026-വെർഷൻ 2) യോഗ്യരായ ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്. ഇതിൽ ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്, ഫെഡറൽ സ്കിൽഡ് ട്രേഡ്സ് പ്രോഗ്രാം എന്നിവ ഉൾപ്പെടുന്നു. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി കാറ്റഗറിയുടെ നിബന്ധനകളും, എക്സ്പ്രസ് എൻട്രിക്ക് കീഴിലുള്ള ഏതെങ്കിലും ഇമിഗ്രേഷൻ പ്രോഗ്രാമിന്‍റെ വ്യവസ്ഥകളും പാലിക്കണം.

ഈ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പ് നവംബറിലെ രണ്ടാമത്തേതും 2026-ലെ 67-ാമത്തെതുമാണ്. 2026-ൽ, IRCC ആകെ 157,408 ITA-കൾ നൽകിയിട്ടുണ്ട്.

You might also like
This week's Malayalam OTT releases: 'Chiram' on Sun NXT; 'Oru Vadakkan Velicham' also on Simply South

ഈ ആഴ്ചയിലെ മലയാളം ഒടിടി റിലീസുകൾ: ‘ചിരം’ സൺ നെക്സ്റ്റിൽ; ‘ഒരു വടക്കൻ വെളിച്ചം’ സിംപ്ലി സൗത്തിലും

Sabarimala Pilgrimage: Virtual Queue Quota Increased; Security Arrangements and Eco-Friendly Initiatives Intensified

ശബരിമല തീർത്ഥാടനം: വെർച്വൽ ക്യൂ വിഹിതം കൂട്ടി; സുരക്ഷാ ക്രമീകരണങ്ങളും പരിസ്ഥിതി സൗഹൃദ പദ്ധതികളും ഊർജിതം

ചികിത്സ വൈകുന്നു: കാനഡയിലെ അത്യാഹിത വിഭാഗങ്ങളിൽ പ്രതിസന്ധി രൂക്ഷം

കനത്ത മൂടൽമഞ്ഞ്: ടൊറൻ്റോയിൽ യെല്ലോ അലർട്ട്, യാത്ര അപകടകരം

Zelenskyy says Ukraine carried out drone attack that hit Russian warship at naval base in Libya

ലിബിയയിലെ നാവിക താവളത്തിൽ റഷ്യൻ യുദ്ധക്കപ്പലിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി സെലെൻസ്‌കി കീവ്

Nasdaq futures slide over 2% as AI losses deepen; inflation data in focus

എഐ ഓഹരികളിലെ നഷ്ടം രൂക്ഷമായി; നാസ്ഡാക് ഫ്യൂച്ചേഴ്സ് 2 ശതമാനത്തിലധികം ഇടിഞ്ഞു

Top Picks for You
Top Picks for You