newsroom@amcainnews.com

മിസിസിപ്പി തീരത്ത് ചെറുവിമാനം തകര്‍ന്നുവീണു; രണ്ട് കുട്ടികളടക്കം യാത്രക്കാരെ കണ്ടെത്താന്‍ തിരച്ചില്‍

മിസിസിപ്പി : മിസിസിപ്പി തീരത്ത് ആറ് പേരുമായി യാത്ര ചെയ്ത ചെറുവിമാനം തകര്‍ന്നുവീണു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് ഹോണ്‍ ഐലന്‍ഡിന് സമീപമാണ് അപകടമുണ്ടായതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അപകടത്തിന് പിന്നാലെ യാത്രക്കാരെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. നാല് മുതിര്‍ന്നവരും എട്ടും പത്തും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഹോണ്‍ ഐലന്‍ഡിന് സമീപം വിമാനം കടലില്‍ പതിക്കുകയായിരുന്നു. അപകടസ്ഥലത്ത് വിവിധ രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ന്യൂ ഓര്‍ലിയന്‍സില്‍ നിന്ന് പുറപ്പെട്ട വിമാനം ഫ്ലോറിഡയിലെ ഫോര്‍ട്ട് മയേഴ്‌സിലേക്കാണ് യാത്ര ചെയ്തിരുന്നതെന്നാണ് വിവരം.

സെസ്‌ന 210 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ മിസിസിപ്പിയിലെ പാസ്‌കഗൗള നഗരത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്താണ് വിമാനം തകര്‍ന്നുവീണതെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍റെ (എഫ്എഎ) പ്രാഥമിക വിലയിരുത്തല്‍. വൈകിട്ട് 3.45ഓടെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി എഫ്എഎ കണ്‍ട്രോള്‍ ടവര്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചിരുന്നു.

തിരച്ചിലിനിടെ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും യാത്രക്കാരില്‍ ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ കൂടുതല്‍ വിവരങ്ങളും യാത്രക്കാരുടെ നിലവിലെ സ്ഥിതിയും സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം നടത്തും.

You might also like

പാറ വീണു: വൻകൂവർ ഐലൻഡിലെ ഹൈവേ 4 താൽക്കാലികമായി അടച്ചു

അലർജി സാധ്യത: കാനഡയിൽ പാരസ് ബ്രാൻഡ് വീറ്റ് ഫ്രീ ഫ്ലവർ തിരിച്ചുവിളിച്ചു

Zelenskyy says Ukraine carried out drone attack that hit Russian warship at naval base in Libya

ലിബിയയിലെ നാവിക താവളത്തിൽ റഷ്യൻ യുദ്ധക്കപ്പലിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി സെലെൻസ്‌കി കീവ്

The 'Shanghai Path' to Power Closes; Xi's Graft Purge of Loyal Leader Shocks China

അധികാരത്തിലേക്കുള്ള ‘ഷാങ്ഹായ് പാത’ അടയുന്നു; വിശ്വസ്തനായ നേതാവിനെതിരായ ഷിയുടെ അഴിമതി വേട്ട ചൈനയെ ഞെട്ടിക്കുന്നു

As NASA’s Voyager 1 reaches one light-day from Earth, Microsoft AI CEO Mustafa Suleyman says: Built with 1970s tech, still calling

ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം അകലെ നാസയുടെ വൊയേജർ 1

പ്രോജക്റ്റ് നാഷ്‌വിൽ: ട്രാക്ടർ-ട്രെയിലർ മോഷണം, ബ്രാംപ്ടണിൽ നാല് ഇന്ത്യൻ വംശജർ അറസ്റ്റിൽ

Top Picks for You
Top Picks for You