newsroom@amcainnews.com

PEI പ്രൊവിൻഷ്യൽ നോമിനേഷൻ: 116 വിദേശ പൗരന്മാർക്ക് ഇൻവിറ്റേഷൻ

ഷാർലെറ്റ്ടൗൺ : നവംബറിൽ നടന്ന രണ്ടാമത്തെ ഇമിഗ്രേഷൻ നറുക്കെടുപ്പിലൂടെ പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷിക്കാൻ പ്രിൻസ് എഡ്വേഡ് ഐലൻഡ് 116 വിദേശ പൗരന്മാർക്ക് ഇൻവിറ്റേഷൻ നൽകി. നവംബർ 20-ന് നടന്ന ഈ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷ സമർപ്പിക്കാൻ ഡിസംബർ 20 വരെ സമയമുണ്ട്. നവംബർ 9-ന് നടന്ന ഈ മാസത്തെ ആദ്യ നറുക്കെടുപ്പിൽ 192 അപേക്ഷകർക്ക് പ്രിൻസ് എഡ്വേഡ് ഐലൻഡ് ഇൻവിറ്റേഷൻ നൽകിയിരുന്നു. ഇതോടെ ഈ മാസം ഇതുവരെ ആകെ 308 ഉദ്യോഗാർത്ഥികൾക്കാണ് പ്രവിശ്യാ ഇൻവിറ്റേഷൻ ലഭിച്ചത്.

ഈ നറുക്കെടുപ്പുകളിൽ പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP), ‘ലേബർ ഇംപാക്റ്റ്’ (ബേസ്), ‘PEI എക്സ്പ്രസ് എൻട്രി’ (എൻഹാൻസ്ഡ്) എന്നിങ്ങനെ രണ്ട് മാർഗങ്ങളിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്. കൂടാതെ യൂണിവേഴ്സിറ്റി ഓഫ് പ്രിൻസ് എഡ്വേഡ് ഐലൻഡ് (UPEI), ഹോളണ്ട് കോളേജ്, കോളേജ് ഡി ലേ ഐൽ (Collège de l’Île)—നിന്നും പഠിച്ചിറങ്ങിയ അന്താരാഷ്ട്ര ബിരുദധാരികൾക്ക് ഈ രണ്ടു നറുക്കെടുപ്പുകളിലും മുൻഗണന നൽകിയിട്ടുണ്ട്.

You might also like
Jill Dunlop, Ontario's colleges and universities minister until 2024, refuses to answer OSAP questions

ഒന്റാറിയോ സ്റ്റുഡന്റ് അസിസ്റ്റൻസ് പ്രോഗ്രാം (OSAP) വിവാദം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുൻ മന്ത്രി ജിൽ ഡൺലപ്പ്

Man arrested, police say, after threatening to run over people in Toronto 'over their perceived race'

വംശീയ വിദ്വേഷത്തെത്തുടർന്ന് ആളുകളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഹാമിൽട്ടൺ സ്വദേശി അറസ്റ്റിൽ

ശൈത്യകാല കൊടുങ്കാറ്റ്: മഞ്ഞിൽ മൂടി ലെത്ത്ബ്രിഡ്ജ് സിറ്റി, കനത്ത വൈദ്യുതി തടസ്സം

Online scams rising in Kozhikode; ₹8.5 crore lost within 20 days

കോഴിക്കോട്ട് ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്നു; 20 ദിവസത്തിനിടെ നഷ്ടമായത് 8.5 കോടി രൂപ

NBPNP-AIP ഡ്രോ: 463 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂബ്രൺസ്വിക്

Chow turns down police board seat, selects new committee heads at city hall

ടൊറന്റോ പോലീസ് ബോർഡ് സീറ്റ് വീണ്ടും നിരസിച്ച് മേയർ ഒലിവിയ ചൗ; സിറ്റി ഹാളിലെ പ്രധാന കമ്മിറ്റികളിൽ വൻ അഴിച്ചുപണി

Top Picks for You
Top Picks for You