newsroom@amcainnews.com

ഒഹായോയില്‍ ബേബി ഷവര്‍ ആഘോഷത്തിനിടെ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

ഒഹായോ : അമേരിക്കയിലെ ഒഹായോയില്‍ ബേബി ഷവര്‍ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന. ക്ലീവ്ലന്‍ഡിന് പത്ത് കിലോമീറ്റര്‍ അകലെയുള്ള പാര്‍മയിലെ പാന്‍ഡോറാസ് മാജിക്കല്‍ ഇവന്‍റസ് വേദിയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. അന്വേഷണം ആരംഭിച്ചു.

വെടിവെപ്പുമായി ബന്ധപ്പെട്ട് 29 വയസ്സുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. വെടിവെപ്പിന് തുടക്കമിട്ടത് ഇയാളാണോ അതോ സ്വയരക്ഷയ്ക്കായി പ്രവര്‍ത്തിച്ചതാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വക്താവ് സ്‌കോട്ട് ട്രാക്സ്ലര്‍ പറഞ്ഞു. 19 വയസ്സുള്ള ഒരാളും വെടിവെപ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളും സംഭവത്തില്‍ വെടിയുതിര്‍ത്തതായി സംശയിക്കുന്നവരില്‍ ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരില്‍ 17 വയസ്സുള്ള ലീസിയ ഇംഗ്ലണ്ട്, 45 വയസ്സുള്ള ജെയ്സണ്‍ ടൗണ്‍സെന്‍ഡ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആഘോഷം സംഘടിപ്പിച്ച ഗര്‍ഭിണിയായ യുവതിയുടെ പിതാവാണ് ടൗണ്‍സെന്‍ഡ്. യുവതിക്ക് പരുക്കേറ്റിട്ടില്ല. കൊല്ലപ്പെട്ട 19 വയസ്സുള്ള യുവാവിന്‍റെയും കാലില്‍ വെടിയേറ്റ 39 വയസ്സുള്ള യുവതിയുടെയും പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബേബി ഷവര്‍ ആഘോഷത്തിലേക്ക് ഇയാളെ ക്ഷണിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വെടിവെപ്പിന് ഉപയോഗിച്ചതായി കരുതുന്ന രണ്ട് തോക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും പൊലീസ് പരിശോധിച്ചുവരികയാണ്. ഓരോ ഇരയ്ക്കും ഏത് തോക്കില്‍നിന്നാണ് വെടിയേറ്റതെന്ന് സ്ഥിരീകരിക്കാന്‍ ബാലിസ്റ്റിക് പരിശോധന ആവശ്യമായി വന്നേക്കും. കസ്റ്റഡിയിലുള്ളയാള്‍ക്കെതിരെ കുറ്റം ചുമത്തണമോ എന്ന കാര്യത്തില്‍ തുടര്‍ അന്വേഷണത്തിനുശേഷം പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

You might also like
Mild months ahead: What we know about this winter across southern Ontario

സൗത്ത് ഒന്റാറിയോയിൽ ഇളം ചൂടുള്ള ശൈത്യകാല മാസങ്ങൾ: നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Will Chakkakomban, the ruler of Chinnakanal, get caught? Radio-collaring mission begins

ചിന്നക്കനാലിലെ അധിപൻ ചക്കക്കൊമ്പൻ കുടുങ്ങുമോ? റേഡിയോ കോളർ ദൗത്യം ആരംഭിച്ചു

ഒക്ടോബറിൽ വീടുകളുടെ വിൽപ്പന 10.6% കുറഞ്ഞു: CREA

സൈബർ ആക്രമണം: കെപിഎംജി കാനഡ ക്ലയൻ്റുകളുടെ നികുതി രേഖകൾ ചോർന്നു

Trump meets regional allies in Manila ahead of China visit

ചൈന സന്ദർശനത്തിന് മുന്നോടിയായി മനിലയിൽ പ്രാദേശിക സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി ട്രംപ്

സോഫ്റ്റ്‌വെയർ തകരാർ: ജെ.പി. മോര്‍ഗന്‍ ചേസിലെ സാങ്കേതിക തടസ്സം പരിഹരിച്ചു

Top Picks for You
Top Picks for You