newsroom@amcainnews.com

ഒൻ്റാരിയോ ലിബറൽ പാർട്ടിയെ നയിക്കാൻ നവ്‌ദീപ് സിങ് ബെയ്ൻസ്

ടൊറൻ്റോ : ഒൻ്റാരിയോ ലിബറൽ പാർട്ടിയെ ഇനി ഇന്തോ-കനേഡിയൻ നവ്‌ദീപ് സിങ് ബെയ്ൻസ് നയിക്കും. പാർട്ടിയുടെ നേതൃത്വ തിരഞ്ഞെടുപ്പിൽ, മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പിൽ 50.3% വോട്ടുകൾ നേടിയാണ് ബെയ്ൻസ് വിജയിച്ചത്. അദ്ദേഹത്തിന്‍റെ തൊട്ടടുത്ത എതിരാളിയും പ്രൊവിൻഷ്യൽ കോക്കസ് അംഗവുമായ ലീ ഫെയർക്ലഫ് 49.7% വോട്ടുകൾ നേടി.

ഇന്തോ-കനേഡിയൻ സിഖ് ജനപ്രതിനിധിയായ നവ്‌ദീപ് സിങ് ബെയ്ൻസ് ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ 2015 മുതൽ 2021 വരെ ഇന്നൊവേഷൻ, സയൻസ്, ഇൻഡസ്ട്രി മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൗസ് ഓഫ് കോമൺസിൽ 2004 മുതൽ 2011 വരെ മിസ്സിസാഗ-ബ്രാംപ്ടൺ സൗത്ത് റൈഡിങ്ങിനെയും, 2015 മുതൽ 2021 വരെ മിസ്സിസാഗ-മാൾട്ടൺ റാഡിങ്ങിനെയും പ്രതിനിധീകരിച്ചു.

2021-ൽ ഫെഡറൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന ശേഷം സി.ഐ.ബി.സി (CIBC) ബാങ്കിൽ വൈസ് ചെയർ ആയും (2021–2023), റോജേഴ്സ് കമ്മ്യൂണിക്കേഷൻസിൽ (Rogers Communications) ചീഫ് കോർപ്പറേറ്റ് അഫയേഴ്‌സ് ഓഫീസറായും (2023–2026) പ്രവർത്തിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഫോർഡ് മോട്ടോർ കമ്പനിയിൽ സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റായിരുന്നു. വാട്ടർലൂ സർവകലാശാലയിലും റയേഴ്‌സൺ (ടെഡ് റോജേഴ്സ് സ്കൂൾ ഓഫ് മാനേജ്‌മെൻ്റ്) സർവകലാശാലയിലും അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.

1977 ജൂൺ 16 ന് ടൊറൻ്റോയിൽ സിഖ് മാതാപിതാക്കളായ ഹർമിന്ദർ, ബൽവീന്ദർ ബെയിൻസ് എന്നിവരുടെ മകനായി ബെയിൻസ് ജനിച്ചു. യോർക്ക് സർവകലാശാലയിൽ നിന്ന് ബിരുദവും, വിൻസർ സർവകലാശാലയിൽ നിന്ന് എം.ബി.എയും (MBA) നേടിയിട്ടുണ്ട്. ഭാര്യ ബ്രഹ്മജോത് ബെയ്ൻസ്. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്.

You might also like

കനത്ത മൂടൽമഞ്ഞ്: ടൊറൻ്റോയിൽ യെല്ലോ അലർട്ട്, യാത്ര അപകടകരം

വെസ്റ്റേൺ കാനഡയിലേക്ക് പറക്കാൻ ഒരുങ്ങി എമിറേറ്റ്‌സ് എയർലൈൻസ്: കാൽഗറി-വൻകൂവർ പുതിയ റൂട്ടുകൾ

Bains faces serious challenge rebuilding Ontario's Liberal party, insiders say

ഒന്റാറിയോ ലിബറൽ പാർട്ടിയെ പുനർനിർമ്മിക്കുന്നതിൽ ബെയ്ൻസ് കടുത്ത വെല്ലുവിളി നേരിടുന്നതായി പാർട്ടി വൃത്തങ്ങൾ

1.70 lakh suicides in the country; 73.5 percent are men, family issues the main cause — high rate in Kerala too

രാജ്യത്ത് 1.70 ലക്ഷം ആത്മഹത്യകൾ; 73.5 ശതമാനവും പുരുഷന്മാർ, പ്രധാന കാരണം കുടുംബപ്രശ്നങ്ങൾ — കേരളത്തിലും ഉയർന്ന നിരക്ക്

ബർലിങ്‌ടണിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു

Massive drop in the gold market; prices in the state fall to December 2025 levels, likely to drop further

സ്വർണ്ണവിപണിയിൽ വൻ ഇടിവ്; സംസ്ഥാനത്ത് വില 2025 ഡിസംബറിലെ നിലവാരത്തിലേക്ക് താഴ്ന്നു, ഇനിയും കുറയാൻ സാധ്യത

Top Picks for You
Top Picks for You