newsroom@amcainnews.com

സ്റ്റേപ്പിൾസ് വെബ്സൈറ്റിൽ സൈബർ ആക്രമണം: ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

ഓട്ടവ : പ്രമുഖ റീട്ടെയിൽ സ്ഥാപനമായ സ്റ്റേപ്പിൾസ് കാനഡയുടെ staplesprint.ca എന്ന വെബ്‌സൈറ്റിൽ സൈബർ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. നവംബർ 1-നും നവംബർ 5-നും ഇടയിലാണ് ഹാക്കിങ് നടന്നതെന്നും, ചില ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായും സ്റ്റേപ്പിൾസ് കാനഡ അറിയിച്ചു. സ്റ്റേപ്പിൾസിന്‍റെ മറ്റ് വെബ്‌സൈറ്റുകളെയോ ഓൺലൈൻ സേവനങ്ങളെയോ സൈബർ ആക്രമണം ബാധിച്ചിട്ടില്ലെന്ന് കമ്പനി വക്താവ് റിപ്പോർട്ട് ചെയ്തു.

പേര്, ഇമെയിൽ വിലാസം, സാധനങ്ങൾ എത്തിക്കേണ്ട വിലാസം (shipping address), ബില്ലിങ് അഡ്രസ്സ്, ഓർഡർ ഡീറ്റെയിൽസ്, എൻക്രിപ്റ്റ് ചെയ്ത പാസ്‌വേഡ് തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോർന്നതെന്ന് സ്റ്റേപ്പിൾസ് കാനഡ ചീഫ് പീപ്പിൾ ആൻഡ് ലീഗൽ ഓഫീസറായ അഡ്രിയാൻ ലാങ് അറിയിച്ചു. എന്നാൽ ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങളോ ബാങ്കിങ് രേഖകളോ ചോർന്നിട്ടില്ലെന്ന് സ്റ്റേപ്പിൾസ് കാനഡ വ്യക്തമാക്കി. അതേസമയം വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന സംശയാസ്പദമായ ഇമെയിലുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും തട്ടിപ്പുകൾക്കെതിരെ കരുതിയിരിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

You might also like

പ്രെയ്‌റികളിൽ മഞ്ഞുവീഴ്ച, ഒൻ്റാരിയോയിൽ കനത്ത ചൂട്: ജാഗ്രതാ നിർദ്ദേശം

Security Alert in Legislative Assembly; Directive Issued to Impose Strict Restrictions on Visitors

നിയമസഭയിൽ സുരക്ഷാ ജാഗ്രത; സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം

Vehicle ticketed in Toronto minutes after rush hour sign change — and driver is not happy

ടൊറന്റോയിൽ ഗതാഗത ബോർഡുകൾ മാറ്റിയതിന് തൊട്ടുപിന്നാലെ പിഴ ചുമത്തിയതിൽ പ്രതിഷേധം; ടിക്കറ്റുകൾ റദ്ദാക്കാൻ പോലീസ്

വടക്കൻ ബിസിയിൽ സിഎൻ റെയിൽ ട്രെയിൻ പാളം തെറ്റി: രണ്ട് പേർ ആശുപത്രിയിൽ

ഫൊക്കാന വനിതാ ഫോറം വിദ്യാഭ്യാസ സ്കോളർഷിപ്പ്- മെഡിക്കൽ സഹായം: അപേക്ഷ ക്ഷണിച്ചു

സസ്കാച്വാനിലെ പോൾട്രി ഷോയിൽ പക്ഷിപ്പനി: ജാഗ്രതാ നിർദ്ദേശം നൽകി CFIA

Top Picks for You
Top Picks for You