newsroom@amcainnews.com

പ്രെയ്‌റികളിൽ മഞ്ഞുവീഴ്ച, ഒൻ്റാരിയോയിൽ കനത്ത ചൂട്: ജാഗ്രതാ നിർദ്ദേശം

ഓട്ടവ : ടൊറൻ്റോയിലും പരിസരപ്രദേശങ്ങളിലും അസാധാരണമായ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമ്പോൾ, ആൽബർട്ടയിലും സസ്കാച്വാനിലും കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

തെക്കൻ ആൽബർട്ടയിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നിലവിലുണ്ട്. ഈ മേഖലയിലെ ചില പ്രദേശങ്ങളിൽ 25 സെൻ്റീമീറ്ററോളം കനത്തിൽ മഞ്ഞുവീഴാൻ സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ (EC) അറിയിച്ചു. മലയോര പ്രദേശങ്ങൾ, സൈപ്രസ് ഹിൽസ്, ബ്രൂക്ക്സ്-മെഡിസിൻ ഹാറ്റ്-ലെത്ത്ബ്രിഡ്ജ് എന്നിവയ്ക്ക് സമീപമുള്ള തെക്കൻ ആൽബർട്ടയിലെ ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കാൽഗറിക്ക് വടക്കുള്ള പ്രദേശങ്ങളിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുണ്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞോ വൈകുന്നേരമോ ഇവിടെ മഞ്ഞുവീഴ്ച ആരംഭിക്കുമെന്നും, ബുധനാഴ്ചയോടെ 5 മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം രൂപപ്പെട്ട ന്യൂനമർദ്ദ സംവിധാനത്തെ തുടർന്ന് തെക്കുപടിഞ്ഞാറൻ സസ്കാച്വാനിൽ ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയ്ക്ക് തുടക്കമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിക്ക പ്രദേശങ്ങളിലും 5 മുതൽ 15 സെൻ്റിമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. സൈപ്രസ് ഹിൽസ് (Cypress Hills) മേഖലയിൽ ഇതിലും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്നും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാത്രിയോടെ മഞ്ഞുവീഴ്ചയുടെ തീവ്രത കുറയുകയും, വ്യാഴാഴ്ച രാവിലെയോടെ അത് പൂർണ്ണമായും അവസാനിക്കുകയും ചെയ്യും.

പ്രെയ്‌റികളിൽ മഞ്ഞുവീഴ്ചയെ നേരിടാൻ ഒരുങ്ങുമ്പോൾ, ടൊറൻ്റോയിലും പരിസരപ്രദേശങ്ങളിലും പതിവിലും ചൂടേറിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂടുതൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ഈ ദിവസങ്ങളിൽ താപനില യഥാക്രമം 14 ഡിഗ്രി, 13 ഡിഗ്രി, 14 ഡിഗ്രി സെൽഷ്യസ് ആയി അനുഭവപ്പെടും. തുടർന്ന് തിങ്കളാഴ്ചയോടെ താപനില കുറഞ്ഞ് 5 ഡിഗ്രി സെൽഷ്യസിലെത്തും.

You might also like

ബി.സി.യിലെ ഭവന വിൽപ്പന 4.5% കുറയും: റിയൽ എസ്റ്റേറ്റ് അസോസിയേഷൻ പ്രവചനം

Bus loses control and plunges into gorge in Uttarakhand; eight killed tragically

ഉത്തരാഖണ്ഡിൽ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് പേർക്ക് ദാരുണാന്ത്യം

യുഎസില്‍ അഞ്ചാംപനി പടരുന്നു; രോഗബാധിതരുടെ എണ്ണം 5,400 കടന്നു, മരണം പത്തായി

ന്യൂയോര്‍ക്കില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; 12 പേര്‍ക്ക് പരുക്ക്

ക്രിസ്മസ് വിസ്മയക്കാഴ്ചകള്‍ക്ക് വർണ്ണപ്പകിട്ടേകി നോര്‍ത്ത്ബ്രൂക്കില്‍ വില്ലോ ഹില്‍ ലൈറ്റ്‌സ് ഇന്ന് മുതല്‍

Vaccine-less 'Bundibugyo' Ebola spreads across four countries; attacks on health workers intensify

വാക്സിനില്ലാത്ത ‘ബുണ്ടിബുഗ്യോ’ എബോള നാല് രാജ്യങ്ങളിൽ; ആരോഗ്യപ്രവർത്തകർക്ക് നേരെ ആക്രമണം രൂക്ഷം

Top Picks for You
Top Picks for You