newsroom@amcainnews.com

‘സിൽവർ സ്മൈൽസ്’ പദ്ധതിയുമായി അധികൃതർ; ഉദ്ഘാടനം 20-ാം തീയതി

Authorities launch 'Silver Smiles' project; inauguration on the 20th

മുതിർന്ന പൗരന്മാരുടെ ജീവിതത്തിൽ സന്തോഷവും മാനസിക ഉല്ലാസവും ഉറപ്പാക്കുന്നതിനായി ‘സിൽവർ സ്മൈൽസ്’ എന്ന പേരിൽ പുതിയ പദ്ധതിക്ക് തുടക്കമാകുന്നു. സെന്റ് ജോസഫ് മോണാസ്ട്രി, ഐ.എം.എ കൊച്ചി, കൊച്ചി കോർപ്പറേഷൻ, ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം.) എന്നിവരുടെയും മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വൈറ്റ് ഗ്ലോറി റിലീതേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സീനിയർ സിറ്റിസൺ ടൗൺഷിപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വരുന്ന 20-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് ചാവറ കൾചറൽ സെന്ററിൽ വെച്ച് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ചടങ്ങിൽ മേയർ വി.കെ. മിനിമോൾ അധ്യക്ഷത വഹിക്കും.

സംസ്ഥാന സർക്കാരിന്റെ വയോജന നിയമത്തെയും വയോജന വകുപ്പിനെയും കുറിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിൽ പ്രത്യേക പാനൽ ചർച്ചയും ഈ ചടങ്ങിന്റെ ഭാഗമായി നടക്കും. കൂടാതെ, മുതിർന്ന പൗരന്മാരുടെ ചികിത്സാ സംബന്ധമായ കാര്യങ്ങൾക്കായുള്ള ‘ലിവിങ് വില്ലി’യെക്കുറിച്ചുള്ള പരിശീലന പരിപാടിയും അവർക്കായുള്ള വിവിധ മാനസികോല്ലാസ പരിപാടികളും ഈ പദ്ധതിയിലൂടെ സംഘടിപ്പിക്കുന്നുണ്ട്.

You might also like

ബി.സി.യിലെ ഭവന വിൽപ്പന 4.5% കുറയും: റിയൽ എസ്റ്റേറ്റ് അസോസിയേഷൻ പ്രവചനം

എച്ച്-1ബി, ഗ്രീൻ കാർഡ് സ്പോൺർഷിപ്പ് നടപടികൾ അവസാനിപ്പിച്ച് ഐബിഎം

Trump meets regional allies in Manila ahead of China visit

ചൈന സന്ദർശനത്തിന് മുന്നോടിയായി മനിലയിൽ പ്രാദേശിക സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി ട്രംപ്

APEC ഉച്ചകോടി: കാർണി ചൈനയിലേക്ക്

സേവന തടസ്സം: വലഞ്ഞ് ഉപയോക്താക്കളും മൈക്രോസോഫ്റ്റും

കിഴക്കൻ ആൽബർട്ടയിൽ സിഎൻ റെയിൽ പാളം തെറ്റി: ബോഗികളിൽ അപകടകരമായ വസ്തുക്കൾ

Top Picks for You
Top Picks for You