newsroom@amcainnews.com

സോഫ്റ്റ്‌വെയർ തകരാർ: ജെ.പി. മോര്‍ഗന്‍ ചേസിലെ സാങ്കേതിക തടസ്സം പരിഹരിച്ചു

വാഷിങ്ടൺ : യുഎസിലെ ഏറ്ററ്വും വലിയ ബാങ്കായ ജെ.പി. മോര്‍ഗന്‍ ചേസില്‍ പണമിടപാടിനു തടസമുണ്ടാക്കിയ സാങ്കേതിക തകരാര്‍ പരിഹരിച്ചു. തിങ്കളാഴ്ചയാണ് ബാങ്കിന്‍റെ ഇടപാടുകളെ ബാധിച്ച പ്രശ്നം റിപ്പോര്‍ട്ട് ചെയ്തത്. സോഫ്റ്റ്‌വെയറിലെ പിഴവാണ് ഇടപാടുകള്‍ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുക്കാന്‍ കാരണമായതെന്ന് കമ്പനി വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇടപാടുകള്‍ സാധാരണ നിലയില്‍ പുനരാരംഭിച്ചതായി ബാങ്ക് വക്താവും സ്ഥിരീകരിച്ചു.

ബാങ്കിന്‍റെ ഇൻ്റേണൽ ഹാർഡ്‌വെയര്‍ സംവിധാനങ്ങളിലെ സോഫ്റ്റ്‌വെയര്‍ തകരാറാണ് പ്രശ്നത്തിന് കാരണമായതെന്ന് ജെ.പി. മോര്‍ഗന്‍ ചേസ് നേരത്തെ അറിയിച്ചിരുന്നു. സംഭവത്തിന് സൈബര്‍ ആക്രമണവുമായി ബന്ധമില്ലെന്നും ബാങ്ക് വിശദീകരിച്ചു. തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ ഇടപാടുകള്‍ സാധാരണ വേഗത്തിലായതായും ബാങ്ക് വ്യക്തമാക്കി.

ജെ.പി. മോര്‍ഗന്‍ ചേസ് ബാങ്കിനു പുറമെ ബാങ്ക് ഓഫ് അമേരിക്ക, വെല്‍സ് ഫാര്‍ഗോ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചും പരാതികള്‍ ഉയർന്നിരുന്നു. ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള ഏര്‍ലി വാണിങ് സര്‍വീസസ് നിയന്ത്രിക്കുന്ന പണമിടപാട് സംവിധാനമായ സെല്ലെയെക്കുറിച്ചും ഉപയോക്താക്കള്‍ പ്രശ്നങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജെ.പി. മോര്‍ഗന്‍ ചേസുമായി ഇടപാടില്‍ പങ്കാളികളായിരുന്ന സാഹചര്യത്തില്‍ മാത്രമാണ് മറ്റ് ബാങ്കുകളെ പ്രശ്നം ബാധിച്ചിരിക്കാനിടയുള്ളതെന്ന് ബാങ്ക് വ്യക്തമാക്കി. ബാങ്ക് ഓഫ് അമേരിക്കയും തങ്ങളുടെ സംവിധാനങ്ങള്‍ സാധാരണ നിലയിലായിരുന്നുവെന്ന് വ്യക്തമാക്കി.

You might also like

പനി പേടിയിൽ കാനഡ: ഒരാഴ്ചക്കിടെ 4,200-ലധികം കേസുകൾ

Bird Flu Strikes Again, Dealing a Blow to Farmers Eyeing Christmas Market

ക്രിസ്മസ് വിപണി പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് തിരിച്ചടിയായി വീണ്ടും പക്ഷിപ്പനി

ഒക്ടോബറിൽ പണപ്പെരുപ്പം 3.1 ശതമാനത്തിൽ തുടരുന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

Canada has the opportunity to become a global LNG leader, new report says

കാനഡയ്ക്ക് ആഗോള എൽ.എൻ.ജി. (LNG) രംഗത്ത് മുൻനിരയിലെത്താൻ അവസരമുണ്ടെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു

Wedding scheduled in three days dashed; set off with wedding invitations, a lorry claims lives

ആഘോഷം തുടങ്ങും മുൻപ് അന്ത്യം; ക്ഷണക്കത്തുമായി ഇറങ്ങിയ വധുവും ബന്ധുവും വാഹനാപകടത്തിൽ പൊലിഞ്ഞു

ക്യൂബയിൽ സൈനിക നടപടിക്ക് സാധ്യത: ഡോണൾഡ് ട്രംപ്

Top Picks for You
Top Picks for You