newsroom@amcainnews.com

അരവിന്ദ് കെജ്‌രിവാളിനും മകൾക്കുമെതിരെ വധഭീഷണി; 7 കോടി ആവശ്യപ്പെട്ട് സംഘം, സുരക്ഷ കർശനമാക്കി

Death threat against Arvind Kejriwal and his daughter; gang demands Rs 7 crore, security tightened

ന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി ഉയർന്നതിനെ തുടർന്ന് ഇവരുടെ സുരക്ഷ കർശനമാക്കി. ഏഴ് കോടി രൂപ മോചനദ്രവ്യമായി നൽകിയില്ലെങ്കിൽ ഇരുവരെയും വധിക്കുമെന്നാണ് സന്ദേശം. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ഒരാളാണ് ഇതിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

തിലക് നഗറിലെ എഎപി എംഎൽഎ ജർണൈൽ സിംഗിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശങ്ങളും കോളുകളും എത്തിയത്. വിദേശ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ അംഗമാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ വാട്‌സാപ്പിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ടതെന്ന് എംഎൽഎ വ്യക്തമാക്കി. സംഭവത്തിൽ ജർണൈൽ സിംഗ് ഡൽഹി പോലീസിലും പഞ്ചാബിലെ മൊഹാലി പോലീസിലും പരാതി നൽകിയിട്ടുണ്ട്.

നവംബർ ആറിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎൻഎസ്, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം മൊഹാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സൈബർ ക്രൈം യൂണിറ്റിലെ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭീഷണി സന്ദേശം വന്ന നമ്പറിന്റെ ലൊക്കേഷനും കോൾ വിവരങ്ങളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. നേരത്തെ 2019-ൽ മുഖ്യമന്ത്രിയായിരുന്ന സമയത്തും കെജ്‌രിവാളിന് സമാനമായ രീതിയിൽ വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.

You might also like
Calgary friends win $90M in country's largest-ever lotto jackpot

രാജ്യത്തെ ഏറ്റവും വലിയ ലോട്ടറി ജാക്ക്‌പോട്ട് നേടി കാൽഗറിയിലെ സുഹൃത്തുക്കൾ; സമ്മാനത്തുക 90 ദശലക്ഷം ഡോളർ ($90M)

ബി.സി.യിലെ ഭവന വിൽപ്പന 4.5% കുറയും: റിയൽ എസ്റ്റേറ്റ് അസോസിയേഷൻ പ്രവചനം

നാടുകടത്തല്‍ നയം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി: ട്രംപ്

Leaving the NASA Laboratory for Street Policing: IPS Officer Anukriti Sharma Shaking Criminals

നാസയിലെ ലബോറട്ടറി വിട്ട് തെരുവിന്റെ കാവലിൽ; കുറ്റവാളികളെ വിറപ്പിക്കുന്ന ഐപിഎസ് ഓഫീസർ അനുകൃതി ശർമ്മ

ശക്തമായ മഴയും കാറ്റും: ബി.സി.യിലുടനീളം വൈദ്യുതി തകരാർ

തിരഞ്ഞെടുപ്പ് തോൽവി: കാനഡ വിരുദ്ധ നയത്തിൽ നിന്ന് പിന്മാറാൻ റിപ്പബ്ലിക്കന്‍മാര്‍

Top Picks for You
Top Picks for You