newsroom@amcainnews.com

‘ചാരവിവാദം’; എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്ങ് പുറത്തേക്ക്

വാഷിങ്ടൺ : ചാരവിവാദത്തിനു പിന്നാല ലോകത്തെ പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ സിഇഒയും സഹസ്ഥാപകനുമായ ജെന്‍സന്‍ ഹുവാങ്ങിനെ സ്ഥാനത്തുനിന്ന് നീക്കുമെന്ന് റിപ്പോര്‍ട്ട്. വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാദവും ചൈനീസ് ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സംശയങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമെന്ന്ണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വിവാഹേതര ബന്ധങ്ങള്‍ ഹുവാങ്ങിനുണ്ടായിരുന്നുവെന്നും അതിലൊന്ന് ചൈനീസ് ചാരയെന്ന് സംശയിക്കുന്ന വ്യക്തിയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലെ ആരോപണം. ഹുവാങ്ങിന്‍റെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അടിയന്തിരമായി യോഗം ചേരാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഹുവാങ്ങിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പനി എക്‌സിക്യൂട്ടീവുമായി അദ്ദേഹത്തിന് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, പുറത്തുവന്ന റിപ്പോര്‍ട്ടുകളോട് എന്‍വിഡിയ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹുവാങ്ങിനെ സ്ഥാനത്തുനിന്ന് നീക്കാനുള്ള നീക്കം സംബന്ധിച്ച വാര്‍ത്തകളെക്കുറിച്ച് കമ്പനിയുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഡയറക്ടര്‍ ബോര്‍ഡിന്‍റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കമ്പനിയുടെ നേതൃത്വത്തില്‍ മാറ്റമുണ്ടാകുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ചൈനീസ് ചാരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്ന വ്യക്തിയുമായുള്ള ബന്ധമാണ് വിഷയത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നത്.

വിവാദങ്ങള്‍ക്കിടെ ഭാര്യയോടുള്ള വിശ്വസ്തത ലംഘിച്ചിരുന്നുവെന്ന് ഹുവാങ് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ ലക്ഷ്യമായിരുന്നോ ഹുവാങ് എന്നതടക്കമുള്ള കാര്യങ്ങളില്‍ എന്‍വിഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് അന്വേഷണം നടത്തിവരികയാണ്. വിവാദ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ എന്‍വിഡിയ ഓഹരികളിലും ഇടിവുണ്ടായി. വിവാദത്തിനു ശേഷമുള്ള വ്യാപാരത്തില്‍ കമ്പനിയുടെ ഓഹരി വില ഏകദേശം എട്ട് ശതമാനം താഴ്ന്നു.ലോകത്തിലെ ഏറ്റവും മൂല്യമേറിയ ചിപ്പ് നിര്‍മാണ കമ്പനികളിലൊന്നായ എന്‍വിഡിയയെ ചുറ്റിപ്പറ്റിയുള്ള വിവാദം നിക്ഷേപകര്‍ക്കിടയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഹുവാങ്ങിനെ സ്ഥാനത്തുനിന്ന് നീക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

You might also like

നോർത്ത് ടെക്സസിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

'Call 911 if spotted, do not attempt to take photos': Hunt continues for armed suspect in Oklahoma

കണ്ടാൽ 911ൽ വിളിക്കുക, ഫോട്ടോയെടുക്കാൻ നിൽക്കരുത്’: ഒാക്‌ലഹോമയിൽ ആയുധധാരിക്കായി തെരച്ചിൽ തുടരുന്നു

Breaking Ribs for a Curvy Waistline: What is Kim Kardashian's Trendy 'Rib Remodeling'?

അരക്കെട്ടിന്റെ വടിവൊത്ത സൗന്ദര്യത്തിനായി വാരിയെല്ലുകൾ തകർക്കുമ്പോൾ; എന്താണ് കിം കർദാഷിയാൻ ട്രെൻഡായ ‘റിബ് റീമോഡലിങ്’?

കടുത്ത വരൾച്ച, കനത്ത ചൂട്: കാൽഗറിയിൽ തീപിടിത്ത സാധ്യതാ മുന്നറിയിപ്പ്

US aircraft evacuated from second UK base due to Iran threat, WSJ reports

ഇറാൻ ഭീഷണിയെ തുടർന്ന് രണ്ടാമത്തെ ബ്രിട്ടീഷ് വ്യോമതാവളത്തിൽ നിന്നും വിമാനങ്ങൾ ഒഴിപ്പിച്ച് അമേരിക്ക

A cry that pierced through the dirt; Miraculous rescue for infant buried alive facing 24 hours of death

മണ്ണു തുളച്ചെത്തിയ കരച്ചിൽ; 24 മണിക്കൂർ മരണമുഖത്ത് ജീവനോടെ കുഴിച്ചുമൂടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടൽ

Top Picks for You
Top Picks for You