newsroom@amcainnews.com

ഒഹായോയില്‍ വീട്ടിനുള്ളില്‍ മൂന്ന് വയോധികർ മരിച്ച നിലയില്‍: അന്വേഷണം പുരോഗമിക്കുന്നു

ഒഹായോ : ഒഹായോയിലെ ക്ലീവ്‌ലാന്‍ഡിന് സമീപമുള്ള വീട്ടിനുള്ളില്‍ മൂന്ന് വയോധികരെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്നും ബഹളം കേള്‍ക്കുന്നുവെന്ന അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ പൊലീസാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നോര്‍ത്ത് റോയല്‍ട്ടണിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മരിച്ച മൂന്ന് പേര്‍ക്കും 71 വയസ്സായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. എമിലിയ സിയോര്‍ട്ടന്‍, സോറിന്‍ സിയോര്‍ട്ടന്‍, സ്റ്റെഫാന്‍ പാസ്‌കു എന്നിവരാണ് മരിച്ചതെന്ന് കുയഹോഗ കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് തിരിച്ചറിഞ്ഞു. മൂന്നു പേരുടേയും മരണ മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

രാത്രി എട്ടോടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ അകത്തുകയറി പരിശോധിച്ചപ്പോള്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആരുടേയോ വാഹനം വീടിന്റെ പ്രവേശന ഭാഗത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് പ്രത്യേക പൊലീസ് സംഘം വീട്ടിനുള്ളില്‍ പ്രവേശിച്ച് പരിശോധന നടത്തിയപ്പോഴാണ് മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തിയത്

വീടിന്‍റെ മുന്‍വശത്തെ നിരവധി ജനാലകള്‍ തകര്‍ന്ന നിലയിലും പ്രധാന വാതില്‍ ഇളകിമാറിയ നിലയിലുമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണ സാഹചര്യവും കാരണങ്ങളും വ്യക്തമല്ല. സംഭവസ്ഥലത്തെ പരിശോധനകളും തെളിവുശേഖരണവും പുരോഗമിക്കുന്നു.

You might also like

കാൽഗറിയിൽ ദീപാവലി ആഘോഷിച്ച് പ്രീമിയർ ഡാനിയേൽ സ്മിത്ത്

കാനഡയിൽ ഇൻഫ്ലുവൻസ പടരുന്നു: വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശം

യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി യോഗം: മാർക്ക് കാർണി അയർലൻഡിൽ

Accused scares police; Fire Force executes lightning operation on rooftop

പോലീസിനെ വിറപ്പിച്ച് കേസിലെ പ്രതി; വീടിന് മുകളിൽ മിന്നൽ ഓപ്പറേഷനുമായി ഫയർഫോഴ്സ്

Posted a Video on Social Media Saying Life is Weary; Aviation Trainer Dies by Suicide by Jumping in Front of a Train

ജീവിതം മടുത്തുവെന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തു; ട്രെയിനിനു മുന്നിൽ ചാടി ഏവിയേഷൻ ട്രെയിനർ ജീവനൊടുക്കി

യുഎസിലെ ബോസ്റ്റണിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി: അന്വേഷണം ആരംഭിച്ചു

Top Picks for You
Top Picks for You