newsroom@amcainnews.com

കണ്ടാൽ 911ൽ വിളിക്കുക, ഫോട്ടോയെടുക്കാൻ നിൽക്കരുത്’: ഒാക്‌ലഹോമയിൽ ആയുധധാരിക്കായി തെരച്ചിൽ തുടരുന്നു

'Call 911 if spotted, do not attempt to take photos': Hunt continues for armed suspect in Oklahoma

ഓക്‌ലഹോമയിലെ ബ്രയാൻ കൗണ്ടിയിൽ വീടിനുനേരെയും പൊലീസിനുനേരെയും വെടിയുതിർത്ത ശേഷം കടന്നുകളഞ്ഞ മൈക്കൽ നാഥൻ ഡേൽ ഗാരറ്റ് എന്ന ആയുധധാരിയായ പ്രതിക്കായി അധികൃതർ തിരച്ചിൽ ശക്തമാക്കി. ഗാർവിൻ കൗണ്ടി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ഷെരീഫ് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

ആറടി ഉയരവും 180 പൗണ്ട് ഭാരവുമുള്ള ഈ പ്രതി തവിട്ടുനിറത്തിലുള്ള മുടിയുള്ള വെളുത്ത വർഗക്കാരനാണ്. കറുത്ത ബാക്ക്പാക്ക് കൈവശമുള്ള ഇയാൾ അവസാനമായി ഗ്രേ ടി-ഷർട്ടും ഷോട്സുമാണ് ധരിച്ചിരുന്നത്. പ്രതിയെ പ്രദേശത്ത് കണ്ടതായി സൂചനയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ആളുകൾ യാതൊരു കാരണവശാലും പ്രതിയെ പിന്തുടരാനോ ഫോട്ടോയെടുക്കാനോ ശ്രമിക്കരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ഷെരീഫ് ജിം മുള്ളറ്റ് മുന്നറിയിപ്പ് നൽകി. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സുരക്ഷിതസ്ഥാനത്തേക്ക് മാറിയ ശേഷം ഉടൻ തന്നെ 911ൽ ബന്ധപ്പെടേണ്ടതാണ്.

You might also like
Man convicted in deadly 2018 Toronto van attack drops appeal

2018-ൽ ടോറന്റോയിൽ ഉണ്ടായ മാരകമായ വാൻ ആക്രമണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തി അപ്പീൽ പിൻവലിച്ചു

Windsor residents not ready to return to U.S. despite Democratic midterm wins

ഡെമോക്രാറ്റുകളുടെ വിജയം നൽകുന്ന പ്രതീക്ഷ: എങ്കിലും യു.എസ്സിലേക്ക് ഉടൻ മടങ്ങാൻ തയ്യാറാകാതെ വിൻഡ്‌സർ നിവാസികൾ

Billionaire tax measure on California ballot defeated

കലിഫോർണിയയിലെ ശതകോടീശ്വര നികുതി നിർദ്ദേശം ജനങ്ങൾ തള്ളി; ബേണി സാൻഡേഴ്സ് പക്ഷത്തിന് തിരിച്ചടി

അമേരിക്കന്‍ പൗരൻ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

‘സ്ട്രോങ് ആൻഡ് ഫ്രീ’: പുതിയ ഔദ്യോഗിക നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി ആൽബർട്ട

Elon Musk Aims for US Telecom Market: SpaceX Partners with Qualcomm for Own 5G Network

അമേരിക്കൻ ടെലികോം വിപണി പിടിക്കാൻ ഇലോൺ മസ്ക്; സ്വന്തം 5ജി ശൃംഖലയ്ക്കായി ക്വാൽകോമുമായി കൈകോർത്ത് സ്പേസ്എക്സ്

Top Picks for You
Top Picks for You