newsroom@amcainnews.com

കടുത്ത വരൾച്ച, കനത്ത ചൂട്: കാൽഗറിയിൽ തീപിടിത്ത സാധ്യതാ മുന്നറിയിപ്പ്

കാൽഗറി : കടുത്ത വരൾച്ച, അസാധാരണമായ ചൂട്, ശക്തമായ കാറ്റ് വീശാനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത് നഗരത്തിൽ തീപിടിത്ത സാധ്യതാ മുന്നറിയിപ്പ് (‘ഫയർ അഡ്വൈസറി’) നൽകി കാൽഗറി സിറ്റി. നിലവിലെ സാഹചര്യത്തിൽ ഉണങ്ങിയ പുല്ല്, വീണുകിടക്കുന്ന ഇലകൾ, മറ്റ് എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ എന്നിവയുടെ സമീപത്ത് തീപിടിത്തങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുജനനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സിറ്റി അധികൃതർ അഭ്യർത്ഥിച്ചു.

ഫയർ പിറ്റുകൾ, ബാർബിക്യൂകൾ, ക്യാമ്പ് ഫയറുകൾ എന്നിവയുൾപ്പെടെ ഖര ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണം. കാറ്റുള്ള സമയങ്ങളിൽ തീ കത്തിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. തീ ഉപയോഗിച്ച ശേഷം അത് പൂർണ്ണമായും അണച്ചുവെന്ന് ഉറപ്പാക്കണം, തീ അണയ്ക്കാൻ സുരക്ഷിതമായ മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തീ കത്തിക്കാൻ പാടുള്ളൂ എന്നും നിർദ്ദേശമുണ്ട്.

‘ബിയർസ്‌പോ സൗത്ത് ഫീഡർ മെയിൻ’ (Bearspaw South Feeder Main) പൈപ്പ്‌ലൈനിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കാൽഗറിയിൽ നിലവിൽ ജല ഉപയോഗത്തിന് ‘സ്റ്റേജ് 4’ നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ജാഗ്രതാ നിർദ്ദേശവും നൽകിയിരിക്കുന്നത്.

You might also like

കൊടുങ്കാറ്റ്: ബ്രിട്ടിഷ് കൊളംബിയയിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Planning to Bring a New Phone from Abroad? Know the Customs Rules and Duty Rates

വിദേശത്തുനിന്ന് പുതിയ ഫോൺ കൊണ്ടുവരാൻ പോവുകയാണോ? കസ്റ്റംസ് നിയമങ്ങളും ഡ്യൂട്ടി നിരക്കുകളും അറിയാം

വടക്കൻ ബ്രിട്ടിഷ് കൊളംബിയയിൽ വൻ ബസ് അപകടം: 20 പേർക്ക് പരുക്കേറ്റു

Alberta's governing UCP endorses proposed riding boundary changes as NDP reiterates concerns

എൻ.ഡി.പി. (NDP) തങ്ങളുടെ ആശങ്കകൾ ആവർത്തിക്കുന്നതിനിടയിൽ, ഭരണകക്ഷിയായ യു.സി.പി. (UCP) നിർദ്ദിഷ്ട മണ്ഡല പുനർനിർണ്ണയ മാറ്റങ്ങൾക്ക് അംഗീകാരം നൽകി

Breaking Ribs for a Curvy Waistline: What is Kim Kardashian's Trendy 'Rib Remodeling'?

അരക്കെട്ടിന്റെ വടിവൊത്ത സൗന്ദര്യത്തിനായി വാരിയെല്ലുകൾ തകർക്കുമ്പോൾ; എന്താണ് കിം കർദാഷിയാൻ ട്രെൻഡായ ‘റിബ് റീമോഡലിങ്’?

France makes last-minute G7 ministerial location switch amid protest movement

പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗവേദി അവസാന നിമിഷം മാറ്റി ഫ്രാൻസ്

Top Picks for You
Top Picks for You