ടെക്സസ് : നോർത്ത് ടെക്സസിൽ ഇൻഫ്ലുവൻസ (പനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി പീഡിയാക്രിക് ഹെൽത്ത്കെയർ സിസ്റ്റമായ ‘ചിൽഡ്രൻസ് ഹെൽത്ത്’ റിപ്പോർട്ട് ചെയ്തു. നോർത്ത് ടെക്സസിലെ വിവിധ ആശുപത്രികളിൽ പനി ബാധിച്ച് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 26-ന് അവസാനിച്ച ആഴ്ചയെ അപേക്ഷിച്ച് നവംബർ 2-ഓടെ കേസുകളിൽ 26 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളത്.
രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ, 6 മാസം മുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഫ്ലൂ വാക്സിൻ അടിയന്തരമായി നൽകണമെന്ന് നോർത്ത് ടെക്സസ് ഏരിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റേഴ്സ് നിർദേശിച്ചു. മുൻകൂട്ടി വാക്സിൻ സ്വീകരിക്കുന്നതിലൂടെ രോഗബാധയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഒരു പരിധി വരെ തടയാനാകുമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.







