newsroom@amcainnews.com

സ്റ്റെല്ലാൻ്റിസ് പ്ലാൻ്റ് വിൽപന: ചർച്ചകളിൽ ഫെഡറൽ സർക്കാർ പങ്കാളികളായതായി റിപ്പോർട്ട്

ഓട്ടവ : ഒൻ്റാരിയോയിലെ ബ്രാംപ്ടണിലുള്ള സ്റ്റെല്ലാൻ്റിസ് കാർ അസംബ്ലി പ്ലാൻ്റ്, കനേഡിയൻ കവചിത വാഹന നിർമ്മാതാക്കളായ ‘റോഷെൽ’ (Roshel)-ന് വിൽക്കുന്നതിനുള്ള ചർച്ചകളിൽ ഫെഡറൽ സർക്കാർ പങ്കാളികളായതായി റിപ്പോർട്ട്. രഹസ്യ ചർച്ചകളിൽ, കരാർ നടപ്പിലാക്കുന്നതിന് ഫെഡറൽ സർക്കാർ യാതൊരു തടസ്സവും സൃഷ്ടിച്ചില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഫെഡറൽ സർക്കാർ പ്രതിനിധികളും ഇരു കമ്പനികളും തമ്മിൽ നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്ലാൻ്റ് വിൽപനയുടെ വാർത്ത പുറത്തു വന്നതിന് പിന്നാലെ പ്രധാനമന്ത്രി മാർക്ക് കാർണിയും വ്യവസായ മന്ത്രി മെലാനി ജോളിയും സ്റ്റെല്ലാൻ്റിസിന്‍റെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബ്രാംപ്റ്റൺ അസംബ്ലി പ്ലാൻ്റ് റോഷെലിന് വിൽക്കുന്നതായി സ്റ്റെല്ലാൻ്റിസ് പ്രഖ്യാപിച്ചത്. 2023 മുതൽ പ്രവർത്തനം നിലച്ച ഈ പ്ലാൻ്റിലെ രണ്ടായിരത്തിലധികം തൊഴിലാളികൾ നിലവിൽ ‘ലേ-ഓഫ്’ അവസ്ഥയിലാണ്. ഓട്ടോമൊബൈൽ, പ്രതിരോധ നിർമ്മാണ മേഖലകൾക്കായി പ്ലാൻ്റ് പുനഃസംഘടിപ്പിക്കുമെന്നും സ്റ്റെല്ലാൻ്റിസ് തൊഴിലാളികൾക്ക് മുൻഗണന നൽകുമെന്നും റോഷെൽ അറിയിച്ചിട്ടുണ്ടെങ്കിലും എത്ര പേരെ നിയമിക്കുമെന്നത് വ്യക്തമല്ല.

You might also like

കൊടുങ്കാറ്റ്: ബ്രിട്ടിഷ് കൊളംബിയയിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

കമ്മ്യൂണിറ്റി ഡേ: കാനഡയിൽ സൗജന്യ സിനിമയും ഗെയിമിങുമായി സിനിപ്ലെക്‌സ്

New wave of bomb threats hits passenger flights across Europe

യൂറോപ്പിലുടനീളം വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

Workers rally against potential layoffs at Etobicoke nursing home

എറ്റോബികോക് നഴ്‌സിങ് ഹോമിൽ ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളതിനെതിരെ ജീവനക്കാരുടെ റാലി

Toronto bar faces 60-day liquor licence suspension after customer death

ടൊറന്റോയിലെ ബാറിൽ ഉപഭോക്താവ് മരിച്ചു: ലിക്വർ ലൈസൻസ് 60 ദിവസത്തേക്ക് റദ്ദാക്കാൻ തീരുമാനം

France makes last-minute G7 ministerial location switch amid protest movement

പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗവേദി അവസാന നിമിഷം മാറ്റി ഫ്രാൻസ്

Top Picks for You
Top Picks for You