newsroom@amcainnews.com

6.22 ലക്ഷം പുതിയ സ്ഥിരതാമസക്കാർക്ക് അനുമതി: പുതിയ ഇമിഗ്രേഷൻ പ്ലാൻ ഇങ്ങനെ

വിദേശികൾക്കും താൽക്കാലിക താമസക്കാർക്കും ആശ്വാസമേകി പുതിയ ഇമിഗ്രേഷൻ പ്ലാൻ കാനഡ പ്രഖ്യാപിച്ചു. രാജ്യാന്തര വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക, നിലവിൽ രാജ്യത്തുള്ള യോഗ്യരായ തൊഴിലാളികൾക്ക് സ്ഥിരതാമസം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ ഇമിഗ്രേഷൻ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 2027 മുതൽ 2029 വരെയുള്ള കാലയളവിൽ പ്രതിവർഷം 3.8 ലക്ഷം പേർക്ക് വീതം സ്ഥിരതാമസവും 3.7 ലക്ഷം പേർക്ക് പുതിയ താൽക്കാലിക വീസയും നൽകും.

പുതിയ നയം അനുസരിച്ച് 2027-ൽ രാജ്യത്തേക്ക് നേരിട്ടെത്തുന്ന സ്ഥിരതാമസക്കാരുടെ പരിധി പരമാവധി 4,22,000 ആയി നിശ്ചയിച്ചിട്ടുണ്ട്. താൽക്കാലികമായി കാനഡയിലുള്ള രണ്ട് ലക്ഷം പേർക്ക് പി.ആർ നൽകുന്ന പദ്ധതിയിൽ ഒരു ലക്ഷം അവസരങ്ങൾ എക്സ്പ്രസ് എൻട്രി, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി വിദഗ്ധരായ തൊഴിലാളികൾക്കായി നീക്കിവെക്കും. കൂടാതെ, 2026-2027 ഇമിഗ്രേഷൻ പ്ലാനിൽ പ്രഖ്യാപിച്ച പ്രത്യേക പദ്ധതി പ്രകാരം അവശേഷിക്കുന്ന അഭയാർത്ഥികൾക്കും തൊഴിലാളികൾക്കും പി.ആർ അനുവദിക്കുന്നത് തുടരും. 2028, 2029 വർഷങ്ങളിലും സമാനമായ രീതിയിൽ തന്നെ സ്ഥിരതാമസ അനുമതി നൽകാനാണ് തീരുമാനം.

2027-ൽ 3.7 ലക്ഷം താൽക്കാലിക പ്രവേശന അനുമതികളാണ് നൽകുക. ഇതിൽ 2,20,000 താൽക്കാലിക വിദേശ തൊഴിലാളികൾക്കും 1,50,000 അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുമാണ് അവസരം. ഇതിനുപുറമേ, ക്യുബെക്കിന് പുറത്തുള്ള പ്രദേശങ്ങളിൽ ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന സ്ഥിരതാമസക്കാരുടെ നിരക്ക് 2027-ൽ 9.5 ശതമാനത്തിൽ നിന്ന് 2029-ഓടെ 12 ശതമാനമായി ഉയർത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

You might also like
Unshakeable resilience; overcoming setbacks, a young Malayali girl conquers Kilimanjaro

പതറാത്ത പോരാട്ടവീര്യം; തിരിച്ചടികളെ കാറ്റിൽപ്പറത്തി കിളിമഞ്ചാരോ തൊട്ട് മലയാളി മിടുക്കി

എഡ്മിന്‍റനിൽ നിന്ന് 4 പുതിയ വിമാന സർവീസുകൾ ആരംഭിച്ച് പോർട്ടർ എയർലൈൻസ്

UP man ties wife to chair, burns her alive over suspected affair

അവിഹിതബന്ധം ആരോപിച്ചു ഭാര്യയെ കസേരയിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; യുപിയിൽ ഭർത്താവ് അറസ്റ്റിൽ

Two Injured, Including Staff Member: Dog Attack Sparks Panic Among Passengers in Sasthamcotta

കടിയേറ്റ് ജീവനക്കാരനടക്കം രണ്ടുപേർ; ശാസ്താംകോട്ടയിൽ യാത്രക്കാരെ ഭീതിയിലാഴ്ത്തി നായയുടെ ആക്രമണം

പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ നീക്കം: ഇല്ലിനോയിയിലെ 11 കൗണ്ടികളില്‍ നാളെ ജനഹിതപരിശോധന

PAL Airlines flight loses wheel in Wabush after landing

ലാബ്രാഡോറിലെ വാബുഷിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പാൽ എയർലൈൻസ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു

Top Picks for You
Top Picks for You