newsroom@amcainnews.com

ഫ്ലോറിഡയിൽ റിപ്പബ്ലിക്കന്‍ വിജയം: ബൈറണ്‍ ഡൊണാള്‍ഡ്‌സ് ഗവർണർ

ഫ്ലോറിഡ : യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ഫ്ലോറിഡ ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ബൈറണ്‍ ഡൊണാള്‍ഡ്‌സ് മിന്നും വിജയം നേടി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർത്ഥിയും മുന്‍ കോണ്‍ഗ്രസ് അംഗവുമായ ഡേവിഡ് ജോളിയെ പരാജയപ്പെടുത്തിയാണ് ഡൊണാള്‍ഡ്‌സ് വിജയിച്ചത്. ഇതോടെ ഫ്ലോറിഡയുടെ ചരിത്രത്തിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ ഗവർണർ എന്ന ചരിത്ര നേട്ടവും ഡൊണാള്‍ഡ്‌സ് സ്വന്തമാക്കി.

ഫ്ലോറിഡ തിരഞ്ഞെടുപ്പ് ഏജൻസിയുടെ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ബൈറണ്‍ ഡൊണാള്‍ഡ്‌സിന് 39,17,186 വോട്ടുകളും (49.72%), ഡേവിഡ് ജോളിക്ക് 38,63,452 വോട്ടുകളും (49.04 ശതമാനം) ലഭിച്ചു. 53,734 വോട്ടുകളുടെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. നിലവിലെ ഗവര്‍ണര്‍ റോണ്‍ ഡിസാൻ്റിസിന് കാലാവധി പരിധി കാരണം വീണ്ടും മത്സരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഗവര്‍ണറെ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരം നടന്നത്. കോണ്‍ഗ്രസ് അംഗമായ ഡൊണാള്‍ഡ്‌സിന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ശക്തമായ പിന്തുണയുണ്ടായിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെയായി ഫ്ലോറിഡ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ഇത്തവണയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയം നേടിയതോടെ ആ രാഷ്ട്രീയ സാഹചര്യം തുടരുകയാണ്.

You might also like
Public Anger Against Residents' Association Governance: Apartment Owners Head to Queen's Park in Protest

റസിഡന്റ്സ് അസോസിയേഷൻ ഭരണത്തിനെതിരെ ജനരോഷം; അപ്പാർട്ട്മെന്റ് ഉടമകൾ ക്വീൻസ് പാർക്കിൽ പ്രക്ഷോഭത്തിലേക്ക്

ന്യൂയോര്‍ക്കില്‍ 30 വര്‍ഷത്തിനിടെ ആദ്യമായി അഞ്ചാംപനി മരണം

യൂറോപ്പിൽ ഫ്രീസർ സൈബർ ആക്രമണം: മുന്നറിയിപ്പ് നൽകി കാനഡ

Victim of violent Bridle Path home invasion speaks out, says family is 'traumatized'

ടൊറന്റോയിലെ ബ്രൈഡൽ പാത്തിൽ ക്രൂരമായ ഭവനക്രമണം: കുടുംബം തീരാഭീതിയിലെന്ന് ഗൃഹനാഥൻ

Nipah Patients Given U.S. Company's Drug; KMSCL Orders Probe to Unravel Mystery

നിപ്പ രോഗികൾക്ക് യു.എസ് കമ്പനിയുടെ മരുന്ന്; ദുരൂഹത തെളിക്കാൻ കെ.എം.എസ്.സി.എൽ അന്വേഷണം!

മിഷിഗണ്‍ സെനറ്റ് തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ഹേലി സ്റ്റീവന്‍സ്

Top Picks for You
Top Picks for You