newsroom@amcainnews.com

അലബാമയില്‍ ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരുക്ക്

യുഎസിലെ അലബാമ സംസ്ഥാനത്തെ ബര്‍മിങ്ഹാമില്‍ ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും മറ്റ് ഏഴുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ബർമിങ്ഹാം പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി 7.50-ഓടെ വെസ്റ്റ് ഗ്രേമാന്‍ അവന്യൂവിലെ 400 ബ്ലോക്കിലാണ് വെടിവെപ്പുണ്ടായത്. വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിരവധി പേരെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ഒമ്പത് പേര്‍ക്കാണ് വെടിയേറ്റതെന്നും ഇതില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചതായും അധികൃതർ വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് നിരവധി തോക്കുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ബര്‍മിങ്ഹാമിലെ ലെജിയന്‍ ഫീല്‍ഡിന് സമീപമാണ് വെടിവെപ്പ് നടന്നത്. അലബാമ എ ആന്‍ഡ് എം, അലബാമ സ്റ്റേറ്റ് സര്‍വകലാശാലകള്‍ തമ്മിലുള്ള മാജിക് സിറ്റി ക്ലാസിക് കോളജ് ഫുട്‌ബോള്‍ മത്സരം ഇവിടെ നടന്നിരുന്നു. മത്സരം അവസാനിച്ചതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് മേധാവി മൈക്കല്‍ പിക്കറ്റ് പറഞ്ഞു.

You might also like

സൗത്ത് ഫ്ലോറിഡയിൽ സ്വകാര്യ വിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു

Big Tech earnings a test of the AI boom amid market turmoil

വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ബിഗ് ടെക് കമ്പനികളുടെ സാമ്പത്തിക ഫലങ്ങൾ എ.ഐ (AI) മുന്നേറ്റത്തിന് നിർണ്ണായക പരീക്ഷണം

Nipah Patients Given U.S. Company's Drug; KMSCL Orders Probe to Unravel Mystery

നിപ്പ രോഗികൾക്ക് യു.എസ് കമ്പനിയുടെ മരുന്ന്; ദുരൂഹത തെളിക്കാൻ കെ.എം.എസ്.സി.എൽ അന്വേഷണം!

From Libyan Prison to Tihar Jail: The Unpredictable Life of American Agent Matthew VanDyke

ലിബിയൻ തടവറയിൽ നിന്ന് തിഹാർ ജയിലിലേക്ക്; അപ്രതീക്ഷിത ട്വിസ്റ്റുകളുമായി അമേരിക്കൻ ഏജന്റ് മാത്യൂ വാൻഡൈക്കിന്റെ ജീവിതം

ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും: കാൽഗറിയിൽ കടുത്ത ശൈത്യകാല കാലാവസ്ഥ

Cyclone Arnab triggers rain alert across states; yellow warning in Odisha, heavy to very heavy rain in 6 states, hailstorms likely in Delhi-NCR, Punjab, Haryana

അർണാബ് ചുഴലിക്കാറ്റിനെ തുടർന്ന് പല സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ്; ഒഡീഷയിൽ യെല്ലോ അലർട്ട്, 6 സംസ്ഥാനങ്ങളിൽ ശക്തമായ മഴ, ഡൽഹി-എൻ.സി.ആർ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ആലിപ്പഴ വീഴ്ചയ്ക്ക് സാധ്യത

Top Picks for You
Top Picks for You