newsroom@amcainnews.com

കനത്ത മഴ: യുഎസിന്‍റെ തെക്കുപടിഞ്ഞാറന്‍ മേഖലയിൽ പ്രളയഭീഷണി

യുഎസില്‍ പ്രളയഭീഷണി തുടരുന്നു. തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി തുടരുന്നുണ്ടെങ്കിലും കാലാവസ്ഥാ സാഹചര്യം മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് ന്യൂ മെക്‌സിക്കോയിലും കൊളറാഡോയിലും വെള്ളപ്പൊക്കമുണ്ടായി. ടെക്സസിന്‍റെ പടിഞ്ഞാറന്‍ മേഖല മുതല്‍ കാൻസസിന്‍റെ തെക്കുപടിഞ്ഞാറന്‍ ഭാഗം വരെയുള്ള പ്രദേശങ്ങളില്‍ പ്രളയസാധ്യത മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ ലഭിച്ച കനത്ത മഴയെത്തുടര്‍ന്ന് ചെറിയ തോതില്‍ മഴ പെയ്താല്‍ പോലും പെട്ടെന്നുള്ള വെള്ളപ്പൊക്കമുണ്ടാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചില ശക്തമായ കൊടുങ്കാറ്റുകള്‍ മണിക്കൂറില്‍ കൂടുതല്‍ വേഗത്തിലുള്ള കാറ്റിനും ഒറ്റപ്പെട്ട ആലിപ്പഴവര്‍ഷത്തിനും ചുഴലിക്കാറ്റിനും കാരണമായേക്കാം. പടിഞ്ഞാറന്‍ ടെക്സസ് മുതല്‍ തെക്കുപടിഞ്ഞാറന്‍ കാൻസസ് വരെയുള്ള മേഖലയില്‍ തിങ്കളാഴ്ചയോടെ പ്രളയഭീഷണി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ചിലയിടങ്ങളില്‍ വെള്ളക്കെട്ടും പ്രാദേശിക വെള്ളപ്പൊക്കവും തുടരാന്‍ സാധ്യതയുണ്ട്.

ന്യൂ മെക്‌സിക്കോയിലെ സാന്‍ ജുവാന്‍ നദിയിലെ ജലനിരപ്പ് 21 അടിയിലെത്തി. 1935ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. നദി കരകവിഞ്ഞൊഴുകിയതോടെ ഷിപ്റോക്ക് മേഖലയിലെ ജനവാസ പ്രദേശങ്ങളില്‍ വെള്ളം കയറി. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. നദികളിലെയും നീര്‍ച്ചാലുകളിലെയും ജലനിരപ്പ് ഉയരുന്നത് പ്രളയസാധ്യത വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

You might also like
Toronto mayoral candidates ramp up social media ad spend to win nail-biting race

വാശിപ്പോരാട്ടത്തിൽ വിജയിക്കാൻ സോഷ്യൽ മീഡിയ പരസ്യങ്ങൾക്കായി തുക വൻതോതിൽ ഉയർത്തി മേയർ സ്ഥാനാർത്ഥികൾ

വർണവിസ്മയം തീർക്കാൻ ലീഗ് സിറ്റി മലയാളി സമാജം: ‘വിന്‍റർ ബെൽസ് 2026’ ഡിസംബർ 26-ന്

Caledon is the 'epicentre' for illegal truck yards

കാലെഡൺ നിയമവിരുദ്ധ ട്രക്ക് യാർഡുകളുടെ ‘കേന്ദ്രബിന്ദു’

Vance praises family ties despite immigration controversy; US Vice President clarifies stance following H-1B visa remarks.

കുടിയേറ്റ വിവാദങ്ങൾക്കിടയിലും കുടുംബബന്ധം പ്രകീർത്തിച്ച് വാൻസ്; എച്ച്-1ബി വിസ പരാമർശത്തിന് പിന്നാലെ നയം വ്യക്തമാക്കി യുഎസ് വൈസ് പ്രസിഡന്റ്

Toyota Advises Not to Sit in Second Row of Certain Siennas

ചില സിയന്ന മോഡലുകളുടെ രണ്ടാം നിര സീറ്റുകളിൽ ഇരിക്കരുതെന്ന് ടൊയോട്ടയുടെ മുന്നറിയിപ്പ്

Dwarf Cows Perish in Lightning Strike; Cheruvally Estate in Tears

ഇടിമിന്നലിൽ പൊലിഞ്ഞ് കുഞ്ഞൻ പശുക്കൾ; കണ്ണീരണഞ്ഞ് ചെറുവള്ളി എസ്റ്റേറ്റ്

Top Picks for You
Top Picks for You