ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനത്തിന് മുമ്പ് കാനഡ-ഇന്ത്യ വ്യാപാര കരാർ പ്രാബല്യത്തിൽ വരുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് കെ. പട്നായിക്. കരാറിന്‍റെ ഭൂരിഭാഗം നിബന്ധനകളിലും ഇതിനകം ധാരണയായിട്ടുണ്ടെന്നും ചെറിയ ഔദ്യോഗിക നടപടികൾ മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മിയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡിസംബർ 11, 12 തീയതികളിലായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം.
കഴിഞ്ഞ വർഷം നടന്ന ജി20 ഉച്ചകോടിയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി (CEPA) ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കാൻ നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തീരുമാനിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായി കനേഡിയൻ വാണിജ്യ, വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ വ്യാപാര പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചിരുന്നു. 2030=ഓടെ ഉഭയകക്ഷി വ്യാപാരം 70 ശതകോടി ഡോളറായി ഉയർത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.







