newsroom@amcainnews.com

ജയിൽ മാറ്റം തള്ളി കോടതി: സുഹൈൽ വിയ്യൂരിലേക്ക് പോകില്ല; കാക്കനാട് ബോർസ്റ്റൽ സ്കൂളിൽ തന്നെ തുടരും

Court rejects jail transfer: Suhail will not go to Viyyur; he will remain at the Kakkanad Borstal School

നെടുമ്പാശേരി വാഹനപകടക്കേസിലെ പ്രതി സുഹൈൽ സജീവിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന കാക്കനാട് ബോർസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ ആവശ്യ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. കേസിന്റെ വൈകാരിക പശ്ചാത്തലം കാരണം ബോർസ്റ്റൽ സ്കൂളിൽ പ്രതിക്ക് ജീവനു ഭീഷണിയുണ്ടെന്നും സഹതടവുകാരിൽ നിന്ന് ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതർ കോടതിയെ സമീപിച്ചത്. എന്നാൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് സ്ഥാപിക്കാൻ തക്ക തെളിവുകളോ രേഖകളോ ഹാജരാക്കാൻ സൂപ്രണ്ടിന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയ കോടതി, സുഹൈലിനെ ബോർസ്റ്റൽ സ്കൂളിൽ തന്നെ തുടരാൻ നിർദ്ദേശിക്കുകയായിരുന്നു.

സുഹൈൽ, നിനവ്, ജോയൽ, അമീർ എന്നിവരെ ബോർസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെതിരെ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. റിമാൻഡിൽ കഴിയവേ പ്രതികൾ തലമുടി വെട്ടി രൂപമാറ്റം വരുത്തിയത് വിവാദമായപ്പോൾ, വ്യക്തിശുചിത്വത്തിന്റെ ഭാഗമായി എല്ലാവർക്കും ഇതിന് അനുവാദമുണ്ടെന്നായിരുന്നു അധികൃതരുടെ വിശദീകരണം. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതികൾ സെഷൻസ് കോടതിയെ സമീപിക്കാനിരിക്കെയാണ് ജയിൽ മാറ്റത്തിനുള്ള അപേക്ഷ നിരസിക്കപ്പെട്ടത്.

2010-ലെ കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ആക്ട് അനുസരിച്ച് പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന കൗമാരക്കാരെയാണ് ബോർസ്റ്റൽ സ്കൂളിലേക്ക് അയക്കേണ്ടത്. എന്നാൽ ഈ കേസിൽ പ്രതി വിചാരണ നേരിടുന്നയാൾ മാത്രമാണെന്നും കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റം തെളിയിക്കപ്പെട്ട കൗമാരക്കാരെ പോലും ബോർസ്റ്റൽ സ്കൂളിൽ പാർപ്പിക്കാൻ നിയമമുള്ളപ്പോൾ, വിചാരണ ഘട്ടത്തിലുള്ള പ്രതിയെ കടുത്ത കുറ്റവാളികൾ കഴിയുന്ന സാധാരണ ജയിലിലേക്ക് മാറ്റുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

You might also like
The Great Desperation: 104 Indians deported in February 2025: A year later

വലിയ നിരാശ: 2025 ഫെബ്രുവരിയിൽ നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാർ; ഒരു വർഷത്തിന് ശേഷം

Edmonton-based video game studio BioWare shutting down after more than 30 years

30 വർഷത്തെ പ്രവർത്തനത്തിന് ശേഷം എഡ്മണ്ടൻ കേന്ദ്രീകരിച്ചുള്ള വീഡിയോ ഗെയിം സ്റ്റുഡിയോ ‘ബയോവെയർ’ പൂട്ടി

Kelly Clarkson returns to stage as drama with Brooklyn store over toy bird rages on

ബ്രുക്ലിൻ കടയുമായുള്ള തർക്കത്തിനിടയിൽ വേദിയിൽ തിരിച്ചെത്തി കെല്ലി ക്ലാർക്സൺ

Carney’s pipeline push is unlikely to bring back Canada’s oil jobs boom

പൈപ്പ്‌ലൈനിനായുള്ള കാർണിയുടെ ശ്രമങ്ങൾ കാനഡയിലെ പഴയ എണ്ണ തൊഴിൽ തരംഗത്തെ തിരികെ കൊണ്ടുവരാൻ സാധ്യതയില്ല

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Billionaire brothers face life sentence as prosecution pushes for maximum penalty in drugging and sexual assault case involving over 60 victims

അറുപതിലേറെ പേരെ ലഹരി നൽകി പീഡിപ്പിച്ച കേസ്; കോടീശ്വരന്മാരായ സഹോദരങ്ങൾക്ക് ജീവപര്യന്തം തടവ് വാങ്ങിനൽകാൻ പ്രോസിക്യൂഷൻ

Top Picks for You
Top Picks for You