newsroom@amcainnews.com

പെറ്റമ്മ തന്നെ ജീവനെടുത്തു: ന്യൂയോർക്കിൽ അഞ്ചുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മ; ഇന്ത്യൻ വംശജനായ പിതാവ് തകർന്നു

A mother takes her own child's life: Five-year-old suffocated to death by mother in New York; Indian-origin father devastated

ന്യൂയോർക്കിലെ ക്വീൻസ് റിച്ച്‌മണ്ട് ഹില്ലിൽ അഞ്ചു വയസ്സുകാരിയായ ഫബിയാന കാബെല്ലോ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് ഫ്രാൻസിസ് കാബെല്ലോ (32) അറസ്റ്റിലായി. ഒക്ടോബർ 14-ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. താനാണ് മകളെ കൊലപ്പെടുത്തിയെന്നും കുട്ടി മുകളിലത്തെ നിലയിൽ അബോധാവസ്ഥയിൽ കിടക്കുകയാണെന്നും കാണിച്ച് പ്രതി തന്നെയാണ് പോലീസിൽ ഫോൺ ചെയ്ത് വിവരം അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ജമൈക്ക ഹോസ്പിറ്റൽ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വ്യാഴാഴ്ച ഫ്രാൻസിസ് കാബെല്ലോയെ പോലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടിയുടെ മുഖത്ത് പോറലുകളും കണ്ണ്, ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളിൽ രക്തസ്രാവത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയായ ഫ്രാൻസിസ് കാബെല്ലോക്ക് മുൻപും മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. മകൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും ഡോക്ടറുടെ അനുവാദത്തോടെ അവൾ മരുന്ന് കഴിക്കുന്നത് നിർത്തിയിരുന്നുവെന്നും സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ മുത്തച്ഛൻ ഫ്രാങ്ക്ലിൻ കാബെല്ലോ വ്യക്തമാക്കി. മകളെ ഏറെ സ്നേഹിച്ചിരുന്ന അമ്മയായിരുന്നു അവളെന്നും ഇങ്ങനെയൊന്ന് ചെയ്യുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചു വയസ്സുകാരിയുടെ വിയോഗത്തിൽ തകർന്നുപോയ പിതാവ് കുൽദീപ് സിങ്, മകളുടെ സംസ്കാര ചടങ്ങുകൾക്കായി പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്.

You might also like
Tribal leaders seek to be party to forest-rights case; Centre and Nicobar authorities say ‘too late’

വന അവകാശ കേസിൽ കക്ഷി ചേരാൻ ഗോത്രവർഗ്ഗ നേതാക്കളുടെ ശ്രമം; ‘സമയപരിധി കഴിഞ്ഞു’ എന്ന് കേന്ദ്ര സർക്കാരും നിക്കോബാർ അധികൃതരും

മാരിടൈംസ് പ്രവിശ്യകളിൽ പെട്രോൾ വില കുറഞ്ഞു, നോവസ്കോഷയിൽ ഡീസൽ വില വർധന

Court rejects jail transfer: Suhail will not go to Viyyur; he will remain at the Kakkanad Borstal School

ജയിൽ മാറ്റം തള്ളി കോടതി: സുഹൈൽ വിയ്യൂരിലേക്ക് പോകില്ല; കാക്കനാട് ബോർസ്റ്റൽ സ്കൂളിൽ തന്നെ തുടരും

താപനില പൂജ്യത്തിലേക്ക്: ടൊറൻ്റോയിൽ ‘യെല്ലോ ഫ്രോസ്റ്റ് അഡ്വൈസറി’

ട്രംപിനെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി; കാൻസസില്‍ യുവാവ് അറസ്റ്റില്‍

Hurley wins third term in Burnaby, Hodge takes Coquitlam

ബെർണബിയിൽ ഹർലിക്ക് മൂന്നാം ഊഴം, കോക്വിറ്റ്‌ലാമിൽ ഹോഡ്ജിന് വിജയം

Top Picks for You
Top Picks for You