ഒക്ടോബർ 13-ന് നടത്തിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 752 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). മിനിമം കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം സ്കോർ 772 ഉള്ള പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.
ഈ ഏറ്റവും പുതിയ ഡ്രോയോടെ, 2026-ൽ കാനഡ നടത്തിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളുടെ ആകെ എണ്ണം 60 ആയി. ഈ നറുക്കെടുപ്പുകളിലൂടെ IRCC ആകെ 135,967 ITA-കളും നൽകിയിട്ടുണ്ട്.







