newsroom@amcainnews.com

കാലിഫോർണിയ തീരത്ത് കടല്‍ക്ഷോഭവും വെള്ളപ്പൊക്കവും; നിരവധി ബീച്ചുകള്‍ അടച്ചു

തെക്കന്‍ കാലിഫോര്‍ണിയയുടെ തീരമേഖലകളില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി. അസാധാരണമായി വെളളപ്പൊക്കവും ശക്തമായ തിരമാലകളും കാരണം നിരവധി ബീച്ചുകളും കടല്‍പ്പാലങ്ങളും അടച്ചു. ന്യൂപോര്‍ട്ട് ബീച്ച് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ റോഡുകളിലും സമീപത്തെ തെരുവുകളിലും വെള്ളം കയറി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

ഓറഞ്ച് കൗണ്ടിയിലെ ന്യൂപോര്‍ട്ട് ബീച്ചിലാണ് വെള്ളപ്പൊക്കം കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചത്. വെള്ളിയാഴ്ച മുതല്‍ ഇവിടെ വെള്ളം കയറുന്ന സാഹചര്യം തുടരുകയാണ്. പ്രധാന റോഡായ ബാല്‍ബോവ ബൊളിവാര്‍ഡും സമീപത്തെ നിരവധി തെരുവുകളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ന്യൂപോര്‍ട്ട് ബീച്ച് നഗരസഭ ശനിയാഴ്ച പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കടല്‍ തിരമാലകളുടെ ഉയരവും അസാധാരണമായ കടല്‍നിരപ്പും വാരാന്ത്യത്തിലുടനീളം ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്കവും അപകടകരമായ സാഹചര്യങ്ങളും ഗുരുതരമായ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ ഈ മേഖലകളില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് നിര്‍ദേശിച്ചു.

You might also like

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

A unique pond inauguration; the event went viral on social media as public representatives fell into the water

വ്യത്യസ്തമായൊരു കുളം ഉദ്ഘാടനം; ജനപ്രതിനിധികൾ വെള്ളത്തിലേക്ക് വീണതോടെ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

USTR Greer says US "holding fast" on trade stance with Canada

കാനഡയുമായുള്ള വ്യാപാര നിലപാടിൽ യുഎസ് “ഉറച്ചുനിൽക്കുന്നു” എന്ന് ട്രേഡ് റെപ്രസെന്റേറ്റീവ് ഗ്രീർ

Top Picks for You
Top Picks for You