സുവർണ ജൂബിലി വർഷം ആഘോഷിക്കുന്ന കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ വാർഷിക പിക്നിക് ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലൻഡിലെ KAD / ICEC സെന്ററിൽ നടക്കും. പിക്നിക്കിനോടനുബന്ധിച്ച് എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന വിനോദപരിപാടികൾ, കളികൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ കലാപ്രദർശനവും നടക്കും. ബാർബിക്യൂ, ഹോട്ട് ഡോഗ്, കപ്പ, സംഭാരം, ചിപ്സ് തുടങ്ങിയ ഭക്ഷണവിഭവങ്ങളും ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് : ടിജോ ജോയ് (റിക്രിയേഷൻ & പിക്നിക് ഡയറക്ടർ) : (214) 587-6651, ഷിജു എബ്രഹാം (പ്രസിഡൻ്റ്) : (214) 929-3570, മഞ്ജിത് കൈനിക്കര (സെക്രട്ടറി): (972) 679-8555, സിജു കൈനിക്കര (ട്രഷറർ) : (469) 471-8634.







