newsroom@amcainnews.com

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

Underground Water Flow Sparks Curiosity and Concern Among Locals

പാനൂർ ചമ്പാട് മീത്തലെ മനയത്ത് വയലിൽ ഹനീഫയുടെ പറമ്പിൽനിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ മണ്ണിനടിയിൽനിന്ന് വെള്ളം റോഡിലേക്ക് കുത്തിയൊഴുകിയത് പ്രദേശവാസികളിൽ കൗതുകവും ഒപ്പം വലിയ ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് ഈ പ്രതിഭാസം ആരംഭിച്ചത്.

ഈ സ്ഥലത്ത് വീടുകളോ, കിണറുകളോ, കുഴൽക്കിണറുകളോ ഇല്ലെന്നതും ഇതിലൂടെ പൈപ്പ്‌ലൈനുകൾ ഒന്നും കടന്നുപോകുന്നില്ല എന്നതും സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. തുടർച്ചയായി അഞ്ചു മണിക്കൂറിലേറെ വെള്ളം ഒഴുകിയതിനാൽ, ഭൂഗർഭജലത്തിന്റെ അമിത സമ്മർദ്ദമോ അല്ലെങ്കിൽ മണ്ണിനടിയിൽ പുതിയ ജലസ്രോതസ്സ് രൂപപ്പെട്ടതോ ആകാം കാര്യമെന്നാണ് നാട്ടുകാരുടെ പ്രാഥമിക നിഗമനം.

എങ്കിലും, ഇതിന്റെ കൃത്യമായ കാരണം എന്താണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. സംഭവമറിഞ്ഞ് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നേഹ, മെമ്പർമാരായ നസീർ ഇടവലത്ത്, കെ.പി. ലീല എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും, തുടർനടപടികൾക്കായി ജിയോളജി വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്

You might also like

വംശീയ അതിക്രമങ്ങൾക്കിരയായവർക്ക് നീതി ഉറപ്പാക്കും: മാർക്ക് കാർണി

Minister Solomon to respond to tariff pressures for businesses and organizations in the Greater Toronto Area

ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ബിസിനസുകൾക്കും സംഘടനകൾക്കുമുള്ള താരിഫ് പ്രതിസന്ധിയിൽ മന്ത്രി ഇവാൻ സോലമാൻ പ്രഖ്യാപനം നടത്തും

Inside America's death penalty: A shocking history

അമേരിക്കയുടെ വധശിക്ഷയ്ക്കുള്ളിൽ ഞെട്ടിക്കുന്ന ഒരു ചരിത്രം

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

Edible Oils Hit Hard as Food Inflation Continues to Rise

ഭക്ഷ്യ വിലക്കയറ്റം തുടരുന്നതിനാൽ ഭക്ഷ്യഎണ്ണകൾക്ക് കനത്ത തിരിച്ചടി

Carney expected to announce decision on pipeline's national interest designation

ദേശീയ താത്പര്യമുള്ള പദ്ധതിയായി എണ്ണ പൈപ്പ്‌ലൈൻ: പ്രഖ്യാപനവുമായി പ്രധാനമന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You