newsroom@amcainnews.com

സൺകോർ എനർജിയുടെ ഓഫ്‌ഷോർ ഓയിൽ നിക്ഷേപങ്ങൾ ഇത്താക എനർജിക്ക് സ്വന്തം: ഇടപാട് 842 മില്യൺ ഡോളറിന്

Suncor to sell offshore Canada oil stakes to Ithaca for $842 million

കാനഡയിലെ പ്രമുഖ ഊർജ കമ്പനിയായ സൺകോർ എനർജി, തങ്ങളുടെ മൂന്ന് ഓഫ്‌ഷോർ ഓയിൽ പദ്ധതികളിലെ ഓഹരികൾ ലണ്ടൻ ആസ്ഥാനമായുള്ള ഇത്താക എനർജിക്ക് 1.2 ബില്യൺ കനേഡിയൻ ഡോളർ (ഏകദേശം 841.69 മില്യൺ ഡോളർ) മുൻകൂർ പണമായി സ്വീകരിച്ചു കൊണ്ട് വിൽക്കാൻ കരാറായതായി അറിയിച്ചു. ടെറ നോവയിലെ (Terra Nova) 48% ഓഹരിയും, വൈറ്റ് റോസിലെ (White Rose) 40% ഓഹരിയും, വെസ്റ്റ് വൈറ്റ് റോസിലെ (West White Rose) 38.6% ഓഹരിയും ഈ കരാറിൽ ഉൾപ്പെടുന്നു. ഭാവിയിലെ എണ്ണവിലയുമായി ബന്ധപ്പെടുത്തി 350 മില്യൺ കനേഡിയൻ ഡോളർ വരെ അധിക തുകയായും ലഭിച്ചേക്കാം.

2027 മുതൽ ടെറ നോവയിൽ ആരംഭിക്കുന്ന 500 മില്യൺ ഡോളറിന്റെ റെഗുലേറ്ററി വെൽ കംപ്ലയൻസ് പ്രോഗ്രാം ഉൾപ്പെടെയുള്ള നിക്ഷേപ പ്രതിബദ്ധതകളും, ഏകദേശം 1.4 ബില്യൺ ഡോളർ വരുന്ന മറ്റ് പ്രവർത്തന ബാധ്യതകളും ഇത്താക ഏറ്റെടുക്കുമെന്ന് സൺകോർ വ്യക്തമാക്കി. ഈ ഏറ്റെടുക്കൽ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കരാറാണെന്നും കാനഡയുടെ കിഴക്കൻ തീരത്തെ ഓഫ്‌ഷോർ മേഖലകളിൽ സാന്നിധ്യം ഉറപ്പിക്കാൻ ഇത് സഹായിക്കുമെന്നും ഇത്താക പ്രതികരിച്ചു.

ദീർഘകാലാടിസ്ഥാനത്തിൽ ഓഹരി ഉടമകൾക്ക് കൂടുതൽ മൂല്യം നൽകുന്ന അവസരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഇടപാടെന്ന് സൺകോർ സി.ഇ.ഒ റിച്ച് ക്രൂഗർ വ്യക്തമാക്കി. എങ്കിലും, ഹെബ്രോൺ, ഹിബർനിയ എന്നീ ഓഫ്‌ഷോർ പദ്ധതികളിലെ തങ്ങളുടെ ഓഹരികൾ സൺകോർ നിലനിർത്തും. കൂടാതെ, ഒക്ടോബർ മാസം മുതൽ സാധാരണ ഷെയർ റീപർച്ചേസ് തുക പ്രതിമാസം 500 മില്യൺ ഡോളറിൽ നിന്ന് 750 മില്യൺ ഡോളറായി വർദ്ധിപ്പിച്ചതായും കമ്പനി അറിയിച്ചു. ഈ ഇടപാട് 2027ന്റെ തുടക്കത്തിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like
Brutal murder: In Illinois, wife shot and killed, and son burned inside a car

ക്രൂരമായ കൊലപാതകം: ഇലിനോയിയിൽ ഭാര്യയെ വെടിവെച്ചുകൊന്ന് മകനെ കാറിനുള്ളിലിട്ട് തീവെച്ചു

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാംഘട്ട ചർച്ചകൾ ഒക്ടോബർ 5-ന് ഓട്ടവയിൽ

AAIP നറുക്കെടുപ്പ്: 380 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട

എക്സ്പ്രസ് എൻട്രി ഡ്രോ: 3,500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി IRCC

Government of Canada invests in Nuit Blanche Ottawa event

ഓട്ടവയിലെ ‘നൂയിറ്റ് ബ്ലാഞ്ച്’ പരിപാടിക്ക് ധനസഹായം പ്രഖ്യാപിച്ച് കാനഡ സർക്കാർ

മാലിന്യം വലിച്ചെറിയുന്നവർക്ക് കടുത്ത പിഴയും തടവും: നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട

Top Picks for You
Top Picks for You