newsroom@amcainnews.com

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളുടെ തുടർനടപടി; സ്ത്രീകൾക്ക് മാസം 2100 രൂപ, വയോധികർക്ക് സൗജന്യചികിത്സ; രജിസ്ട്രേഷൻ നാളെ

ദില്ലി: തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളുടെ തുടർനടപടിയുമായി അരവിന്ദ് കെജ്‍രിവാൾ. മഹിളാ സമ്മാൻ യോജന, സഞ്ജീവനി യോജന പദ്ധതികളുടെ രജിസ്ട്രേഷൻ നാളെ മുതൽ തുടങ്ങുമെന്ന് കെജ്‍രിവാൾ പ്രഖ്യാപിച്ചു. അതേസമയം മദ്യനയ അഴിമതി കേസിൽ തുടർനടപടികൾ ശക്തമാക്കി കെജ്‍രിവാളിനെ പൂട്ടാനാണ് ബിജെപിയുടെ നീക്കം.

ജനപ്രിയ പദ്ധതികളിലൂടെ അധികാരത്തിലെത്തിയ അരവിന്ദ് കെജ്‍രിവാൾ അതേ പദ്ധതികളിലൂടെ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രമാണ് പുറത്തിറക്കുന്നത്. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ദില്ലിയിലെ സ്ത്രീ വോട്ടർമാർക്ക് പ്രതിമാസം 2100 രൂപ നൽകുന്ന മുഖ്യമന്ത്രി മഹിള സമ്മാനിയോജന പദ്ധതി കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്‍രിവാൾ പ്രഖ്യാപിച്ചത്. 60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന സഞ്ജീവനി യോജനയും പ്രഖ്യാപിച്ചു. ഇതിനുപുറമേ ബിജെപിക്കെതിരെ അംബേദ്കറെ ആയുധമാക്കി ദളിത് വിദ്യാർഥികൾക്കായി അംബേദ്കർ സമ്മാൻ സ്കോളർഷിപ്പും ഇന്നലെ പ്രഖ്യാപിച്ചു.

മഹിളാ സമ്മാൻയോജനയുടെയും സഞ്ജീവനി പദ്ധതിയുടെയും രജിസ്ട്രേഷൻ നാളെ മുതൽ തുടങ്ങുമെന്നാണ് വാർത്താ സമ്മേളനം വിളിച്ച കെജ്‍രിവാൾ അറിയിച്ചത്. പാർട്ടി അംഗങ്ങളടങ്ങുന്ന സംഘം വീടുകളിൽ എത്തി രജിസ്ട്രേഷന് സഹായിക്കും.

You might also like

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

Top Picks for You
Top Picks for You