newsroom@amcainnews.com

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണി; വിദഗ്ധർ

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡിൻ്റെ മുന്നറിയിപ്പ് ശരിവച്ച് സുരക്ഷാ വിദഗ്ധർ രംഗത്ത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ, കാമറ-ജിപിഎസ് ദൃശ്യങ്ങൾ, യാത്രാവിവരങ്ങൾ എന്നിവ നിരന്തരം ശേഖരിച്ച് വിദേശ സെർവറുകളിലേക്ക് അയക്കാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാധാരണ ഉപയോക്താക്കൾ കുറഞ്ഞ വില കണ്ട് ഇത്തരം വാഹനങ്ങളിലേക്ക് ആകർഷിക്കപ്പെടുമ്പോൾ, അത് ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികൾ ഗൗരവമായി കാണണം.

Spy cars on wheels എന്ന് വിശേഷിപ്പിക്കാവുന്ന ഈ വാഹനങ്ങൾ വഴി കാനഡയിലെ റോഡുകളുടെയും തന്ത്രപ്രധാന മേഖലകളുടെയും വിവരങ്ങൾ ചോരാനും സാധ്യതയുണ്ട്. വാഹന വിപണിയിലെ സാധാരണ മത്സരത്തിനപ്പുറം, രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷയെയും പരമാധികാരത്തെയും നേരിട്ട് ബാധിക്കുന്ന വിഷയമാണെന്ന് ഡഗ് ഫോർഡും പ്രാദേശിക വാഹന നിർമ്മാണ മേഖലയിലെ പ്രമുഖരും ആരോപിക്കുന്നു.

ചൈനീസ് സർക്കാർ വൻതോതിൽ സബ്‌സിഡി നൽകി കുറഞ്ഞ വിലയ്ക്ക് വാഹനങ്ങൾ അന്താരാഷ്ട്ര വിപണിയിൽ ഇറക്കുന്നത് പ്രാദേശിക വ്യവസായത്തെ തകർക്കാൻ മാത്രമായിട്ടല്ല, മറിച്ച് തന്ത്രപ്രധാന മേഖലകളിൽ സാന്നിധ്യം ഉറപ്പിക്കാൻ കൂടിയാണെന്നാണ് വിമർശനം. അമേരിക്ക അടക്കമുള്ള സഖ്യരാജ്യങ്ങൾ ചൈനീസ് നിർമ്മിത വാഹനങ്ങളിലെ സോഫ്റ്റ്‌വെയറുകൾക്കും ഹാർഡ്‌വെയറുകൾക്കും നിരോധനം ഏർപ്പെടുത്താൻ നീക്കം നടത്തുന്ന സാഹചര്യത്തിൽ കാനഡയും സമാനമായ കർശന നിലപാടുകളിലേക്ക് കടക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

You might also like

പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ: 41 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ്

Conservatives propose eliminating tax on diesel sales until Canada Day

കാനഡ ഡേ വരെ ഡീസൽ വിൽപ്പന നികുതി ഒഴിവാക്കാൻ കൺസർവേറ്റീവ് പാർട്ടിയുടെ നിർദ്ദേശം

യുഎസ് ഇമിഗ്രന്‍റ് വീസ ഇന്‍റർവ്യൂ: ഇന്ത്യൻ അപേക്ഷകർ കരുതേണ്ട പ്രധാന രേഖകൾ ഇതാ

ക്യുബെക്ക് തിരഞ്ഞെടുപ്പ്: ‘ഏർലി വോട്ടിങ്’ ആരംഭിച്ചു

Carney accuses US steelmaker of betraying Canadian workers after layoffs tied to Trump tariffs

തൊഴിലാളികളെ വഞ്ചിച്ചു: ട്രംപിന്റെ തീരുവയെത്തുടർന്നുള്ള ലെയ്ഓഫിൽ അമേരിക്കൻ സ്റ്റീൽ ഉടമകൾക്കെതിരെ രൂക്ഷ വിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

Drug sales near educational institutions: US files federal indictment against 19 people

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരി വിൽപന; യുഎസിൽ 19 പേർക്കെതിരെ ഫെഡറൽ കുറ്റപത്രം

Top Picks for You
Top Picks for You