newsroom@amcainnews.com

സൈനിക ജനറല്‍-അഡ്മിറല്‍ പദവികളില്‍ വെട്ടിക്കുറയ്ക്കും: യുഎസ് പ്രതിരോധ സെക്രട്ടറി

അമേരിക്കന്‍ സൈന്യത്തിലെ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ 20% കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. സ്വയം പ്രവര്‍ത്തിക്കുന്നതും റോബോട്ടിക് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്നതുമായ സംവിധാനങ്ങളുടെ ഉപയോഗം ഏകോപിപ്പിക്കുന്നതിനായി പുതിയ ഫോര്‍-സ്റ്റാര്‍ കമാന്‍ഡ് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആധുനിക സൈനിക ചരിത്രത്തിലെ സമാധാനകാലത്തെ ഏറ്റവും വേഗമേറിയ മാറ്റമാണിതെന്നും ഹെഗ്‌സെത്ത് വിശേഷിപ്പിച്ചു. വെർജീനിയയിലെ മറൈന്‍ കോര്‍പ്‌സ് ബേസ് ക്വാണ്ടിക്കോയില്‍ ജൂനിയര്‍ ഓഫീസര്‍മാരെയും സൈനിക നേതൃത്വത്തെയും അഭിസംബോധന ചെയ്ത് നടത്തിയ ‘സ്റ്റേറ്റ് ഓഫ് ദ ഫോഴ്‌സ്’ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.

ജനറല്‍, അഡ്മിറല്‍ പദവികളില്‍ 10% കുറവ് വരുത്താന്‍ കഴിഞ്ഞ വര്‍ഷം ഉത്തരവായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ 20 ശതമാനമായി വർധിപ്പിക്കാൻ തീരുമാനം. 2027 ജനുവരി ഒന്നിനകം പുതിയ നയം നടപ്പാക്കണമെന്നും എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഡ്രോണ്‍ യുദ്ധവും സ്വയം പ്രവര്‍ത്തിക്കുന്ന സൈനിക സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതിനായി പുതിയ ഫോര്‍-സ്റ്റാര്‍ കമാന്‍ഡ് രൂപീകരിക്കാനുള്ള തീരുമാനവും ശ്രദ്ധേയമായി. ആധുനിക യുദ്ധമേഖലകളില്‍ ഡ്രോണുകളും മറ്റ് ആളില്ലാ സംവിധാനങ്ങളും കൂടുതല്‍ നിര്‍ണായകമാകുന്നതിനിടെയാണ് നീക്കം. എന്നാല്‍ ഇതിന് ഒരു മാസം മുമ്പ് യൂറോപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഡ്രോണ്‍ യുദ്ധത്തില്‍ പ്രത്യേക പരിശീലനം നേടിയ ഒരു യുഎസ് ആര്‍മി യൂണിറ്റിനെ പരമ്പരാഗത ഇന്‍ഫന്‍ട്രി ബറ്റാലിയനായി തിരിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. യുദ്ധരീതികള്‍ അതിവേഗം മാറുന്ന സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം എന്തുകൊണ്ടാണെന്ന് യുഎസ് കോണ്‍ഗ്രസിലെ ഇരുപാര്‍ട്ടി അംഗങ്ങള്‍ സൈന്യത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

You might also like

PEI പ്രൊവിൻഷ്യൽ നോമിനേഷൻ: 116 വിദേശ പൗരന്മാർക്ക് ഇൻവിറ്റേഷൻ

Santa Claus is coming to Toronto this weekend — and bringing a long list of road closures

സാന്താക്ലോസ് ഈ വാരാന്ത്യത്തിൽ ടൊറന്റോയിൽ എത്തുന്നു — ഒപ്പം നിരവധി റോഡുകൾ അടച്ചിടുകയും ചെയ്യും

Man, 61, dies after being struck by vehicle in Scarborough: police

സ്കാർബറോയിൽ വാഹനമിടിച്ച് 61-കാരൻ മരിച്ചു

സിഐഎയുടെ കമ്പ്യൂട്ടര്‍ സംവിധാനത്തിൽ സൈബർ ആക്രമണം

പ്രതികൂല കാലാവസ്ഥ; വിമാനയാത്രക്കാര്‍ക്ക് ഇളവുകളുമായി യുഎസ് വിമാനക്കമ്പനികള്‍

Toronto to look at 3 new revenue tools as city faces budget pressures

ബജറ്റ് പ്രതിസന്ധി മറികടക്കാൻ പുതിയ വരുമാന മാർഗങ്ങളുമായി ടൊറന്റോ; സെൽഫോൺ നിരക്ക്, ഹോട്ടൽ നികുതി, പാർക്കിംഗ് ലെവി എന്നിവ പരിഗണനയിൽ

Top Picks for You
Top Picks for You