ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ സെൻ്റ് വിൻസെൻ്റ് ഡി പോളിന്റെ തിരുനാൾ ആഘോഷിച്ചു. ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യകാർമ്മികനായിരുന്നു.
ലദീഞ്ഞോടെയാണ് തിരുനാൾ തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. തുടർന്ന് ഫാ. എബ്രഹാം മുത്തോലത്ത് വിശുദ്ധ കുർബാന അർപ്പിച്ചു. തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ഇടവകാംഗങ്ങൾ സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഭാവനകൾ സമർപ്പിച്ചു.







